പത്തനംതിട്ട: മുന്‍പ് രണ്ട് തവണ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിട്ടും പ്രതിഷേധം കാരണം തിരിച്ചിറങ്ങേണ്ടി വന്ന ദളിത് നേതാവ് മഞ്ജു ശബരിമലയിൽ ദർശനം നടത്തിയതായി അവകാശവാദം. കൊല്ലം ചാത്തന്നൂര്‍ സ്വദേശി മഞ്ജു പി.എസ് (39) ആണ് ഇന്നലെ ശബരിമല ദര്‍ശനം നടത്തിയത്. വേഷം മാറി തലമുടി വെളുപ്പിച്ച് വൃദ്ധയുടെ വേഷത്തിലാണ് മഞ്ജു മല കയറിയത്. ഇവർ പതിനെട്ടാം പടി ചവിട്ടിയെന്നു തന്നെയാണ് അവകാശപ്പെടുന്നത്.
കൂടാതെ ഇവരുടെ ഫേസ്ബുക്ക് കൂട്ടായ്മ തന്ത്രിയെ ശുദ്ധികലശം നടത്താനും വെല്ലുവിളിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. മുതിർന്നവരെ ബഹുമാനിക്കുന്ന പാരമ്പര്യമുള്ളതിനാലും അവർക്ക് ദർശനം നടത്താൻ അനുമതിയുള്ളതിനാലും വൃദ്ധയുടെ വേഷം ധരിച്ചെത്തിയ മഞ്ജുവിനെ ആരും തടഞ്ഞില്ല. വേഷം മാറി ഇവർ സന്നിധാനത്തെത്തിയത് കേരള പോലീസിന്റെ സുരക്ഷാ വീഴ്ചയാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post