രാഹുല്‍ ഗാന്ധിയെ മാധ്യമങ്ങള്‍ക്കും വേണ്ട; എഐസിസി ആസ്ഥാനത്തെ പത്രസമ്മേളനത്തില്‍ ഒഴിഞ്ഞ കസേരകള്‍

Written by Indusscrolls
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നരേന്ദ്ര മോഡിക്ക് പറ്റിയ എതിരാളിയായി അവതരിപ്പിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നതിനിടെ ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി രാഹുലിന്റെ പത്രസമ്മേളനം. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മാധ്യമങ്ങളുടെ ശുഷ്‌കിച്ച പങ്കാളിത്തമുണ്ടായത്. പത്രസമ്മേളന ഹാളിലെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മാധ്യമങ്ങള്‍ പോലും അവഗണിക്കുന്നത് കോണ്‍ഗ്രസ്സിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
 നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ സാം പിട്രോഡയുടെ നേതൃത്വത്തില്‍ വിദേശ പി.ആര്‍ കമ്പനികളെ ഉപയോഗിച്ച് രാഹുലിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് പണമൊഴുക്കിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് രാഹുലിന് നല്‍കിയായിരുന്നു പ്രചാരണം. അതാത് സംസ്ഥാനങ്ങളിലെ നേതൃത്വമായിരുന്നു ഈ വിജയങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. മലയാള മാധ്യമങ്ങളാണ് പിആര്‍ കമ്പനികളുടെ തള്ളു കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നത്. എന്നാല്‍ അവര്‍ പോലും രാഹുലിന്റെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയില്ല.
 മോഡിയെ നേരിടാന്‍ രാഹുലിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് സഹോദരി പ്രിയങ്കയെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. സംഘടനാ പാടവം ഇല്ലെങ്കിലും പ്രിയങ്കയ്ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുമെന്നതാണ് പാര്‍ട്ടി പ്രധാനമായും കണക്കിലെടുത്തത്. എന്നാല്‍ ചുമതലയേറ്റെടുത്തിട്ടും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ പ്രിയങ്കക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് രണ്ട് മാസം കൊണ്ട് പ്രിയങ്ക അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് രാഹുല്‍ പറഞ്ഞത്

About the author

Indusscrolls

Leave a Comment