തമിഴ്‌നാട്ടില്‍ ദളിത് നേതാവ് രാമലിംഗത്തെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട്; വധിച്ചത് ഖുര്‍ ആന്‍ നിയമമനുസരിച്ച്

Written by Indusscrolls

ചെന്നൈ: തമിഴ്‌നാട്ടില്‍ കുംഭകോണത്ത് ദളിത് നേതാവ് രാമലിംഗത്തെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ടെന്ന് സ്ഥിരീകരിച്ച് പോലീസ്. അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഡാലോചന നടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
മതപരിവര്‍ത്തനത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണം. ഇതിന് ഖുര്‍ ആന്‍ നിയമമനുസരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ”അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു” എന്ന് ഖുറാനില്‍ പറയുന്നു. ഇതനുസരിച്ച് രണ്ട് കൈകളും വെട്ടിമാറ്റിയാണ് കൊലപാതകം നിര്‍വ്വഹിച്ചിട്ടുള്ളത്. കേരളത്തില്‍ നബി നിന്ദയാരോപിച്ച് ജോസഫ് മാഷുടെ കൈ വെട്ടിയതും ഇതേ രീതിയിലാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
ദളിത് വിഭാഗത്തിലുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെത്തിയ ഇസ്ലാമിസ്റ്റുകളെ രാമലിംഗം ചോദ്യം ചെയ്തിരുന്നു. അവരുമായി അദ്ദേഹം സംസാരിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതില്‍ തര്‍ക്കിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നില്ല.

”നിങ്ങള്‍ നിങ്ങളുടെ സമയവും, സമ്പാദ്യവും മതം മാറ്റത്തിന് വേണ്ടി ചിലവഴിക്കരുത് സര്‍. നിങ്ങള്‍ മതം മാറ്റത്തിന് വേണ്ടിയോ, മതപ്രചാരണത്തിന് വേണ്ടിയോ ഞങ്ങളുടെ തെരുവുകളില്‍ വരരുത് സര്‍. നിങ്ങള്‍ ഇതൊക്കെ നിങ്ങളുടെ തെരുവുകളില്‍ നടത്തിക്കൊള്ളു. ദയവ് ചെയ്ത് ഇങ്ങോട്ട് വരരുത്. ഹിന്ദുക്കളോ ക്രിസ്ത്യാനികളോ കൂട്ടമായി താമസിക്കുന്ന തെരുവുകളില്‍ മുസ്ലീമിന് ഞാന്‍ വീട് വാങ്ങിത്തരാം, എന്നാല്‍ മുസ്ലീങ്ങള്‍ കൂട്ടമായി താമസിക്കുന്ന തെരുവുകളില്‍ എവിടെയെങ്കിലും ഒരു ഹിന്ദുവിനോ, ക്രിസ്ത്യനോ നിങ്ങള്‍ക്ക് വീട് വാടകക്കോ, സ്വന്തമായോ വാങ്ങിച്ചു തരുവാന്‍ സാധിക്കുമോ? സാമിക്ക് നേദിച്ചത് നിങ്ങള്‍ കഴിക്കുമോ? അള്ളാവിന് നേദിച്ചത് ഞാന്‍ ഭക്ഷിക്കാം. നിങ്ങളുടെ തൊപ്പി ഞാന്‍ ധരിക്കാം, ആ സമയം ഞാന്‍ മുസ്ലീം ആണെന്ന് ഉറക്കെ പറയാം, എന്നാല്‍ ക്ഷേത്രങ്ങളിലെ ചന്ദനമോ, ഭസ്മമോ നിങ്ങളുടെ നെറ്റില്‍ തൊടുവാണോ, ആ സമയത്ത് നിങ്ങള്‍ ഹിന്ദുവാണെന്ന് പറയുവാനോ തയ്യാറാണോ? ഇതെന്റെ ദേശം, ഇതെന്റെ നാട്, ഇതെന്റെ സംസ്‌ക്കാരം. ഞാന്‍ അതില്‍ അഭിമാനിക്കുന്നു സര്‍. ദയവ് ചെയ്ത് അതിനെ കളിയാക്കുവാണോ, അവമതിക്കുവാണോ ഇങ്ങോട്ട് വരരുത് സര്‍” ഇതാണ് രാമലിംഗം ഇസ്ലാമിസ്റ്റുകളോട് പറഞ്ഞത്.

About the author

Indusscrolls

Leave a Comment