ന്യൂദല്‍ഹി: മോദിക്ക് ശേഷം ആരെന്ന ചോദ്യത്തിന് ബിജെപിയുടെ ഉത്തരം യോഗി ആദിത്യനാഥ് എന്നായിരിക്കുമോ?. പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിലെ യോഗി തരംഗം കണക്കിലെടുത്താന് അതേയെന്നാകും ഉത്തരം. അമ്പതിലേറെ റാലികളാണ് ഇതിനകം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ യോഗി അഭിസംബോധന ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും റാലികളേക്കാള്‍ വരുമിത്. ഹിന്ദു ഹൃദയ സാമ്രാട്ടെന്ന് അനുയായികള്‍ വിശേഷിപ്പിക്കുന്ന യോഗിയുടെ റാലികളിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തുകയാണ്. ബിജെപി പോലും കൈവിട്ടിരുന്ന രാജസ്ഥാനില്‍ യോഗിയിലൂടെ പാര്‍ട്ടി തിരിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലായി 53 റാലികള്‍ ഇതിനകം യോഗി പങ്കെടുത്തുകഴിഞ്ഞു. ഛത്തീസ്ഗഡില്‍ 21 റാലികളില്‍ യോഗി പങ്കെടുത്തപ്പോള്‍ അമിത് ഷാ ഒന്‍പതും മോദി നാലും റാലികളാണ് അഭിസംബോധന ചെയ്തത്. സംസ്ഥാനത്തിന് പുറത്തുള്ള നേതാക്കളില്‍ ഏറ്റവുമധികം റാലിയില്‍ പങ്കെടുത്തതും യോഗി തന്നെ.
ശിവരാജ് സിംഗ് ചൗഹാന് നാലാം വട്ടവും മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന മധ്യപ്രദേശില്‍ 15 റാലികള്‍ യോഗി നടത്തി. അംിത് ഷാ 25ഉം മോദി 10ഉം. രാജസ്ഥാനില്‍ 17 റാലികളാണ് യോഗിക്കുള്ളത്. മോദിക്ക് പത്ത് റാലിയും. നേരത്തെ കര്‍ണാകയിലും ത്രിപുര തെരഞ്ഞെടുപ്പുകളിലും യോഗിയായിരുന്നു താരം. പ്രചാരണം നടത്തിയ ഭൂരിഭാഗം സീറ്റുകളിലും ബിജെപി ജയിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും യോഗിയെ പ്രചാരണത്തിനായി ആവശ്യപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിക്കുന്നു. ഹിന്ദുത്വ നേതാവായി അറിയപ്പെടുന്ന
Discussion about this post