ഭർത്താവു മരിച്ചുകഴിഞ്ഞപ്പോൾ IS കാർ അവളെ ലൈംഗിക അടിമയാക്കി; ദിവസങ്ങളോളം പീഡിപ്പിച്ചു

ആയ എന്ന പെൺകുട്ടി ഒരു മുസ്ലിം യുവാവിനെ സ്നേഹിച്ചു; വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ അയാളെ നിക്കാഹും കഴിച്ചു. തീവ്ര ഇസ്ലാമിസ്റ്റായ തന്റെ ഭർത്താവിനോടൊപ്പം അവൾ സിറിയയിലേക്ക് ജിഹാദിനായി പുറപ്പെട്ടു. കുറച്ചുദിവസത്തിനകംതന്നെ അയാൾ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എന്തു ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോൾ അവരുടെ എമിർ അവൾക്കു രണ്ടു ഓപ്ഷനുകൾ കൊടുത്തു — ഒന്നുകിൽ അയാളുടെ നാലാമത്തെ ഭാര്യ ആവുക അല്ലെങ്കിൽ അയാളുടെ അടിമ ആവുക.
ആയ അങ്ങനെ അയാളുടെ നാലാമത്തെ ഭാര്യ ആയി. പക്ഷെ അവൾക്കു അയാളെ ലൈംഗികമായി തൃപ്തി പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഒരു തരം ലൈംഗിക മരവിപ്പ് അവളെ ബാധിച്ചിരുന്ന. അയാൾ ഉപദ്രവിക്കാനും തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അയാൾ അവളെ ഒരു സഹായിക്കു സമ്മാനമായി കൊടുത്തു.
ഏഷ്യക്കാരനായ അയാൾ അവളെ വളരെ ക്രൂരമായി ലൈംഗികമായി ഉപയോഗിച്ചു. അയാളുടെ ഇങ്കിതത്തിനനുസരിച്ചു ഇപ്പോഴും തയാറായി നിൽക്കണം. അവൾക്കു ജീവിതം മടുത്തു. അപ്പോഴാണ് ഒരു നല്ല വാർത്ത അവൾ അറിയുന്നത്. ആയാളും യുദ്ധ്ത്തിൽ കൊല്ലപ്പെട്ടു എന്ന്.
പക്ഷെ അവളുടെ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. എമിർ അവളെ ഒരു ആഫ്രിക്കക്കാരന് സമ്മാനമായി കൊടുത്തു. ഒരു കാണ്ടാമൃഗത്തോളം ശക്‌തിയുള്ള അയാൾ അവളെ പിച്ചിച്ചീന്തി. അയാൾ അവളെ ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ചു. ആത്‍മഹത്യ ചെയ്യാൻപോലും പറ്റാത്ത അവസ്ഥ.
അങ്ങനെയിരിക്കെ അവൾ ഒരു പുരുഷനെ കാണാനിടയായി. അവൾ അയാളോട് തന്നെ അവിടെനിന്നും രക്ഷിക്കുകയാണെങ്കിൽ എന്ത് വേണമെങ്കിലും തരാം എന്ന് പറഞ്ഞു. അവൾ അയാൾക്കു ശരീരം പോലും കൊടുക്കാൻ തയാറായിരുന്നു.
അയാൾ വാക്കു പാലിച്ചു — അതിന്റെ പ്രതിഫലവും അയാൾ വാങ്ങിക്കാൻ മറന്നില്ല. പക്ഷെ തന്റെ ശരീരം അയാൾക്കു കൊടുത്തതിൽ അവൾക്കു വിഷമമില്ല. കാരണം അവളാണല്ലോ അത് ഓഫർ ചെയ്യ്തത്. രക്ഷപെട്ട ശേഷം അവൾ ഒരു അമേരിക്കൻ ടിവിക്കു കൊടുത്ത അഭിമുഖത്തിൽ IS അകപെടുത്തന്ന പെൺകുട്ടികളുടെ അവസ്ഥയെ പറ്റി പറയുമ്പോൾ അവളുടെ ശബ്ദം ഇടറി.

Sending
User Review
4.06 (17 votes)

About the author

INDUS SCROLLS BUREAU