റായ്ബറേലി: നരേന്ദ്ര മോദിയെയും ബിജെപിയും തറപറ്റിക്കാന്‍ കോണ്‍ഗ്രസ്സും രാഹുലുമെടുത്ത റഫാലെന്ന വജ്രായുധം തിരിച്ചടിക്കുന്നു. അന്വേഷണാവശ്യം സുപ്രീം കോടതി തള്ളിയതോടെ റഫാല്‍ കരാര്‍ കോണ്‍ഗ്രസ്സിനെതിരെ പ്രധാന പ്രചാരണ വിഷയമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ തുടക്കമായി സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ തന്നെ വിഷയം എടുത്തിട്ട് മോദി കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചു.
50 മിനിട്ട് പ്രസംഗത്തില്‍ 30 മിനിട്ടും റഫാലിനെക്കുറിച്ചാണ് മോദി പറഞ്ഞത്. സൈന്യത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നത് കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സൈന്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം രാജ്യത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. ആധുനിക ആയുധങ്ങള്‍ വാങ്ങി വ്യോമസേനയുടെ ശക്തി കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ അത് തടയാനുള്ള നീക്കമാണ് കോണ്‍ഗ്രസ്സിന്റേത്. മോദി ചൂണ്ടിക്കാട്ടി.
ആധുനിക യുദ്ധവിമാനങ്ങള്‍ വേണമെന്നത് വ്യോമസേനയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍ പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ഇത് യാഥാര്‍ത്ഥ്യമായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ആക്രമണം. ഇതിന് ബലം പകരുന്നതിനായി സൈന്യത്തിന്റെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ചതിന്റെ കണക്കുകള്‍ മോദി പുറത്തെടുത്തിട്ടു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വേണമെന്ന കരസേനയുടെ ആവശ്യം യുപിഎ സര്‍ക്കാര്‍ നിരാകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. റഫാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കാതെ വ്യോമസേനയെ കോണ്‍ഗ്രസ് ദുര്ബ്ബലമാക്കിയെന്നും പുതിയ സര്‍ക്കാര്‍ കരാര്‍ നടപ്പാക്കിയപ്പോള്‍ അതിനെതിരെ രംഗത്തുവരുന്നത് രാജ്യവിരുദ്ധ താല്പര്യമാണെന്നും ചര്‍ച്ചയാക്കാനാണ് ബിജെപിയും പദ്ധതിയിടുന്നത്.
കോണ്‍ഗ്രസ് ഭരണകാലത്ത് പ്രതിരോധമേഖലയിലുണ്ടായ അഴിമതിയും റഫാല്‍ ഉന്നയിക്കുന്നതിലൂടെ വീണ്ടും ചര്‍ച്ചയാക്കാന്‍ സാധിക്കുമെന്നാണ് മോദിയും ബിജെപിയും കരുതുന്നത്. റഫാലില്‍ ക്വത്റോച്ചി അമ്മാവനോ ക്രിസ്റ്റിയന്‍ മിഷേലോ ഇല്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ്സിന് എതിര്‍പ്പെന്ന് മോദി പറഞ്ഞു. മിഷേലിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അഭിഭാഷകരെ അയച്ചു. ക്വത്റോച്ചി ബൊഫേഴ്സ് അഴിമതിയിലെയും മിഷേല്‍ അഗസ്ത വെസ്റ്റ്ലാന്റ് അഴിമതിയിലെയും ഇടനിലക്കാരാണ്. ബൊഫോഴ്സില്‍ രാജീവ് ഗാന്ധിക്കെതിരെ.ാണ് ആരോപണം ഉയര്‍ന്നത്. അഗസ്റ്റ വെസ്റ്റ്ലാന്റില് സോണിയയാണ് അഴിമതി നിഴലിലുള്ളത്. സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതോടെ റഫാല്‍ അനുകൂലമായി ഉപയോഗിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
Discussion about this post