ന്യൂഡല്‍ഹി: ഹര്‍ത്താലിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ..പി.എസ്. ശ്രീധരന് പിള്ള. സിപിഎം ഫ്രാക്ഷന് ശക്തമായ കേരളത്തില്‍ വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഹര്‍ത്താലല്ലാതെ മറ്റ് വഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനുമുന്‍പ് കൊയിലാണ്ടിയിലെ ഗുരുസ്വാമിയായ രാമകൃഷ്ണന് ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇത് ആരെങ്കിലും ചര്‍ച്ച ചെയ്തോ. ഹര്‍ത്താല്‍ നടത്തിയതുകൊണ്ടാണ് വേണുഗോപാലന്‍ നായരുടെ മരണം കേരളം ചര്‍ച്ചയാക്കിയത്. പ്രാദേശിക ഹര്‍ത്താലുകള്‍ ചൂണ്ടിക്കാട്ടി ആടിനെ പട്ടിയാക്കുന്ന പ്രചാരണമാണ് ഒരുവിഭാഗം ബിജെപിക്കെതിരെ നടത്തുന്നത്. അമേരിക്കല്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് ഇന്ത്യയില്‍ വന്നപ്പോഴും സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോഴും ഹര്‍ത്താല്‍ നടത്തിയവരാണ് ബിജെപിയെ കുറ്റം പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. അയ്യപ്പഭക്തനായ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സും സിപിഎമ്മും വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
Discussion about this post