കൊച്ചി: വിവാദ വീഡിയോയില്‍ വിശദീകരണവുമായി ചെമ്മണ്ണൂര്‍ ജൂവലറി ശൃംഖലകളുടെ ഉടമയായ ബോബി ചെമ്മണ്ണൂര്‍. വീഡിയോയിലുള്ളത് തന്റെ പെണ് സുഹൃത്താണെന്നും എട്ട് വര്‍ഷമായി സുഹൃത്തായിട്ടുള്ള ഒരാളെ പീഡിപ്പിക്കേണ്ട കാര്യമില്ലെന്നും ബോബി ഫേസ്ബുക്കില്‍ പറഞ്ഞു.
വീഡിയോയില്‍ സെക്സൊ അല്ലെങ്കില്‍ മോശമായ ഒന്നും തന്നെ ഇല്ലല്ലോ. ഞങ്ങള്‍ ഫ്രണ്ട്സ് ഇടക്കിടെ സൗന്ദര്യ പിണക്കവും ഇണക്കവും ഒക്കെ ഉണ്ടാകാറുണ്ട്. പിണങ്ങുമ്പോള്‍ വഴക്കിടുന്ന സംസാരം മാത്രമല്ലേ ആ വീഡിയോയില്‍ ഉള്ളൂ. ഞാന്‍ ഒരു വലിയ കള്ളുകുടിയന് അല്ല .പക്ഷേ അല്‍പ്പം മദ്യം കഴിക്കും .ഗേള്‍ ഫ്രണ്ട്സും ഉണ്ട് ഇതൊക്കെ തുറന്നു പറയുവാനുള്ള ചങ്കൂറ്റവും എനിക്ക് ഉണ്ട്. പോസ്റ്റില്‍ പറയുന്നു.
ബോബിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ 2016ലാണ് പുറത്തുവന്നത്. തന്നെ ഗര്‍ഭിണിയാക്കിയതായും സ്വന്തം അനാഥാലയത്തിലെ കുട്ടികളെ ഉള്‍പ്പെടെ ബോബി പീഡിപ്പിക്കുന്നതായും വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന് മറുപടിയായി ബോബി യുവതിയെ തല്ലുന്നതും ദൃശ്യങ്ങളിലുണ്ട്. പെന്‍കാമറ ഉപയോഗിച്ച് യുവതി തന്നെ ഷൂട്ട് ചെയ്ത ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ട് വിശദീകരണവുമായി രംഗത്തുവന്ന ബോബി വിഷയം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്.
ബോബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ആ ‘വീഡിയോയെ’ കുറിച്ചു പലരും വീണ്ടും വീണ്ടും ചോദിക്കുന്നു. ഞാന്‍ പല പ്രവശ്യം അതിന് മറുപടി കൊടുത്തിരുന്നു. പക്ഷെ കാണാത്തത് കൊണ്ടായിരിക്കാം പലരും പിന്നേയും ചോദിക്കുന്നത് .അതുകൊണ്ടാണ് ഇതിനുള്ള മറുപടി ഞാന്‍ ഇവിടെ കോമണ്‍ ആയി പോസ്റ്റ് ചെയ്യുന്നത്.ഞാന്‍ ഒരാളെ പീഢിപ്പിച്ചു എന്ന് പറയുന്നത് അസത്യമാണ്. കാരണം, വിഡിയോയില്‍ ആരും അങ്ങനെ പറഞ്ഞിട്ടില്ലല്ലോ .മത്രമല്ല എന്റെ 8 വര്‍ഷമായിട്ടുള്ള ഫ്രണ്ടിനെ എന്തിനാണു ഞാന്‍ പീഢിപ്പിക്കേണ്ട ആവശ്യം? ഞങ്ങള്‍ ഇപ്പോഴും നല്ല സൗഹൃദത്തിലാണ്.
ആ വീഡിയോയില്‍ സെക്സൊ അല്ലെങ്കില്‍ മോശമായ ഒന്നും തന്നെ ഇല്ലല്ലോ. ഞങ്ങള്‍ ഫ്രണ്ട്സ് ഇടക്കിടെ സൗന്ദര്യ പിണക്കവും ഇണക്കവും ഒക്കെ ഉണ്ടാകാറുണ്ട്. പിണങ്ങുമ്പോള്‍ വഴക്കിടുന്ന സംസാരം മാത്രമല്ലേ ആ വീഡിയോയില്‍ ഉള്ളൂ.
ഞാന്‍ കളവോ ,ചതിയോ ,ഭീകര പ്രവര്‍ത്തനമോ ,പീഢനമോ ,കൊലപാതകമോ എന്നിങ്ങനെയുള്ള തെറ്റുകളൊന്നും എന്റെ ജീവിതത്തില്‍ ചെയ്തിട്ടില്ല . ജീവിതത്തില്‍ കഴിവതും സത്യം മാത്രം സംസാരിക്കുവാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് കാരണം നുണ പറഞ്ഞു കഴിയുമ്പോള്‍ പിന്നീട് മനസ്സിന് വല്ലാത്തൊരു കുറ്റബോധവും അസ്വസ്ഥതയുമാണ്.മാത്രമല്ല പ്രത്യേകിച്ച് എന്തെങ്കിലും മറച്ചുവച്ചോ, നുണ പറഞ്ഞോ ഒരു വലിയ ഇമേജ് ഉണ്ടാക്കി ഒരു മന്ത്രി ആകുവാനോ,നടനാകുവാനോ ഒന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതിനൊക്കെ ഒരുപാട് അവസരങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട് പക്ഷേ അതിലൊന്നും വലിയ താത്പര്യമില്ല.ഞാന്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷവാനാണ് .എനിക്ക് ജീവിതത്തില്‍ ആരോടും പരാതികള്‍ ഇല്ല .എനിക്ക് ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തില്‍ ജീവിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന വ്യക്തിയാണ് ഞാന്‍.
ഞാന്‍ ഒരു സ്മാള്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍ എന്റെ ഗേള്‍ ഫ്രണ്ട് മുന്പില് ഇരിക്കുന്ന മുക്കാല്‍ കുപ്പി വിസ്കി എടുത്തു ഒറ്റയടിക്ക് കുടിക്കുകയും അതിനു ശേഷം പൊട്ടിക്കരയുകയും ചൂടാകുകയും തെറി വിളിക്കുകയും എന്നെ അടിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി.പക്ഷെ അതൊന്നും ഈ വിഡിയോയില്‍ ഇല്ല. അതൊക്കെ ജോയ് എന്ന വ്യക്തി എഡിറ്റ് ചെയ്തു കളയുകയാണുണ്ടായത്.ഞാന്‍ മാത്രമേ ആ വിഡിയോയില്‍ ഉള്ളൂ .
ജോയ് എന്ന വ്യക്തി ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുവാതിരിക്കുവാന് വേണ്ടി 2 കോടി രൂപ ചോദിച്ചു എന്നെ ബ്ലാക്ക് മെയില്‍ ചെയ്തു . ആ പൈസ കൊടുക്കാത്തത് കൊണ്ടാണ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുംവിധം ആ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് .ആയതുകൊണ്ട് അയാള്‍ക്കെതിരെ പോലീസ് കേസും അറസ്റ്റ് വാറണ്ടും നിലവിലുണ്ട്.
ഞാനും മറ്റൊരു ഗേളുമായുള്ള സൗഹൃദം ഈ ഗേള്‍ ഫ്രണ്ട് അറിഞ്ഞപ്പോള്‍ ഉണ്ടായ ദേഷ്യവും വിഷമവും വികാരപ്രകടനങ്ങളുമാണ് ആ വീഡിയോയിലുള്ളത്.മാത്രമല്ല അവര്‍ എന്റെ തന്തക്കു വിളിച്ചു.മറ്റെന്ത് ചെയ്താലും എനിക്ക് കുഴപ്പമില്ല,പക്ഷേ തന്തക്ക് മാത്രം വിളിക്കരുതെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അവര്‍ അത് ചെവികൊള്ളാതെ ‘ബാസ്റ്റഡ്’ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിളിച്ചു. അങ്ങനെ ഒരുപാട് പ്രാവശ്യം വിളിച്ചപ്പോള്‍ എനിക്ക് രണ്ടെണ്ണം കൊടുക്കേണ്ടിവന്നു .
എനിക്ക് എന്റെ പേര്‍സണല്‍ കാര്യങ്ങള്‍ തുറന്ന് പറയുവാന്‍ യാതൊരു മടിയും ഇല്ലാത്ത ഒരു വ്യക്തിയാണ് .സ്ത്രീകളെ ഞാന്‍ ബഹുമാനിക്കുന്നു .അവരും ദൈവത്തിന്റെ സൃഷ്ട്ടിയിലുള്ളതാണ്.അതുപോലെ തന്നെയാണ് പുരുഷനും രണ്ടും സമസൃഷ്ടികള്‍ .മനുഷ്യനെ ഈശ്വരന് സൃഷ്ടിച്ചപ്പോള്‍ അവന്റെ അവയവങ്ങള്‍ക്കെല്ലാം നിയതമായ ഒരു കര്‍മ്മവും കല്പിച്ചു തന്നിട്ടുണ്ട് .പഞ്ചേദ്രിയങ്ങളടക്കം അവന്റെ ഓരോ അണുവിലും ഈ ധാര്‍മികത നിറഞ്ഞു നില്‍ക്കുന്നുണ്ട് .ഒരു മനുഷ്യനും സൃഷ്ടാവിന് അതീതനല്ല. നാം എല്ലാം വികാര ജീവികളാണ് .ഞാനും അത്തരമൊരു സൃഷ്ടിയില്പെട്ടവനാണ് .അതുകൊണ്ട് എനിക്കൊരു കുറ്റബോധവുമില്ല .
എന്റെ ഫേസ്ബുക്കില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ FOLLOWERS ഉണ്ട് .അതില്‍ ഗേള്‍ ഫ്രണ്ട്സ് ,ബോയ് ഫ്രണ്ട്സ് ,സഹോദരിമാര്‍ ,അമ്മമാര്‍ എന്നിങ്ങനെ എല്ലാവരും ഉണ്ട് .’സോഷ്യല്‍ മീഡിയ ഹെല്‍ത്തി ഫ്രണ്ട്ഷിപ്’ ഒരു മോശമായ കാര്യമല്ലല്ലോ .ഞാന്‍ ഒരു വലിയ കള്ളുകുടിയന് അല്ല .പക്ഷേ അല്‍പ്പം മദ്യം കഴിക്കും .ഗേള്‍ ഫ്രണ്ട്സും ഉണ്ട് ഇതൊക്കെ തുറന്നു പറയുവാനുള്ള ചങ്കൂറ്റവും എനിക്ക് ഉണ്ട് .ഒരു പക്ഷേ ഈ പറഞ്ഞ താത്പര്യങ്ങളൊന്നും ഇല്ലാത്തവര്‍ ആയിരിക്കാം നിങ്ങളില്‍ പലരും. ആയതു കൊണ്ട് അങ്ങനെ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഞാന്‍ അവരുടെ മുന്പില് ഒരു തെറ്റുകാരനായി തോന്നാം .അങ്ങനെ തോന്നുന്നവര്‍ എന്നോട് ക്ഷമിക്കുക .
‘Conquer the world with love’
I love my enemies & friends
https://m.facebook.com/story.php?story_fbid=1790497304395758&id=258448437600660
Discussion about this post