ദല്‍ഹി: ഓരോ വോട്ടിന്റെയും വില കൃത്യമായി തിരിച്ചറിയുകയാണ് ബിജെപി. വെറും 4437 വോട്ടിനാണ് മൂന്ന് തവണ തുടര്‍ച്ചയായി ഭരിച്ച മധ്യപ്രദേശില്‍ പാര്‍ട്ടി പരാജയപ്പെട്ടത്. ഏഴ് സീറ്റുകളില്‍ 121 മുതല്‍ 932 വരെ വോട്ടുകള്‍ക്കാണ് ബിജെപിയുടെ തോല്‍വി.
ഗ്വാളിയോര്‍ സൗത്ത്് – 121 വോട്ട്
സുവാസ്ര – 350 വോട്ട്
ജബല്‍പുര്‍ നോര്‍ത്ത് – 578 വോട്ട്
രാജ്നഗര്‍ – 732 വോട്ട്
ദാമോ – 798 വോട്ട്
ബയാറ – 826 വോട്ട്
രാജ്പുര്‍ – 932 വോട്ട്
ഈ മണ്ഡലങ്ങളിലാണ്് നിസാര വോട്ടുകള്‍ക്ക് ബിജെപി തോറ്റത്. മുഴുവന്‍ വോട്ടുകളും കൂട്ടിയാല്‍ 4437 വരും. ഇവിടെ ജയിച്ചിരുന്നെങ്കില്‍ 115 സീറ്റ് ബിജെപിക്ക് ലഭിക്കുമായിരുന്നു. കോണ്‍ഗ്രസ്സിന്റേത് 114ല്‍നിന്നും 107 സീറ്റും ആയേനെ. ജരോര (511), ബിന (632), കോലറാസ് (720) എന്നീ സീറ്റുകളാണ് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത്.
മധ്യപ്രദേശില്‍ വോട്ടിംഗ് ശതമാനത്തില്‍ ബിജെപിയാണ് മുന്നില്‍. 41 ശതമാനം. കോണ്‍ഗ്രസ്സിന് 40.9 ശതമാനവും. 47,824 വോട്ടുകള്‍ ബിജെപിക്ക് കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്.
Discussion about this post