പണം വാരി പട്ടേല്‍ പ്രതിമ; ദിവസേനയെത്തുന്നത് മുപ്പതിനായിരം സന്ദര്‍ശകര്‍

Written by Indusscrolls

അഹമ്മദാബാദ്: പട്ടിണി മാറുമോയെന്ന് ചോദിച്ച് കോണ്‍ഗ്രസ്സും സിപിഎമ്മും പരിഹസിച്ച പട്ടേല്‍ പ്രതിമ പണം വാരുന്നു. ദിവസേന ശരാശരി മുപ്പതിനായിരിത്തിലേറെയാളുകളാണ് പ്രതിമ കാണാനെത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ പട്ടേല്‍ പ്രതിമയും ആദിവാസി ഗ്രാമമായ കെവാഡിയയും ഇടംനേടിക്കഴിഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. ആദ്യത്തെ ഒരുമാസം 6.38 കോടി രൂപയാണ് ടിക്കറ്റ് ഇനത്തില്‍ മാത്രം ലഭിച്ചത്. 2.79 ലക്ഷം ആളുകള്‍ പ്രതിമ കാണാനെത്തി. ഗുജറാത്തിന്റെ ടൂറിസം വളര്‍ച്ച പട്ടേല്‍ പ്രതിമ ത്വരിതപ്പെടുത്തുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അഞ്ച് കോടി വിനോദ സഞ്ചാരികളാണ് പ്രതിവര്‍ഷം ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. 2020ല്‍ ഇത് ഏഴരക്കോടിയാകുമെന്ന് ഗുജറാത്ത് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജര്‍ സനാതന്‍ പഞ്ചോളി പറഞ്ഞു

About the author

Indusscrolls

Leave a Comment

1 Comment

  • ഗുജറാത്തി ഒന്നും കാണാതെ ഇതിനിറങ്ങി പുറപ്പെടില്ല …. ഗുജറാത്തു സർക്കാർ പട്ടേൽ പ്രതിമയുണ്ടാക്കി, കേരള സർക്കാർ ഇലയിടത്തെയും ചിത്രനേയും ദീപയടിയും ഉണ്ടാക്കി