കേരളത്തില്‍ 7 കര്‍ഷക ആത്മഹത്യ. വടക്ക് നോക്കി തോമസ് ഐസക്ക്. മാദ്ധ്യമങ്ങള്‍ക്കും മിണ്ടാട്ടമില്ല.   

Written by Indusscrolls

കോട്ടയം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് കര്‍ഷകആത്മഹത്യ പെരുകുകയാണ്. അഞ്ചരമാസത്തിനുള്ളില്‍ ഇടുക്കിയില്‍ മാത്രം ആത്മഹത്യ ചെയ്തത് നാലു കര്‍ഷകരാണ്. മൂന്നു മാസത്തിനുള്ളില്‍ വയനാട്ടില്‍ ജീവനൊടുക്കിയത് മൂന്നു പേര്‍. സിപിഎമ്മും സംസ്ഥാന ധനമന്ത്രിയും ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയുടെ കണക്കെടുപ്പിലാണ്. ഈ കണക്കുകള്‍ യാതൊരു നാണവുമില്ലാതെ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തു കളിക്കുകയാണ് തോമസ് ഐസക്ക്. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്തതാണ് കാരണം. താന്‍ മരിച്ചാല്‍ തന്റെ കടം എഴുതിത്തള്ളുമെന്നും അങ്ങനെ മക്കളെങ്കിലും സുഖമായി ജീവിക്കട്ടെയെന്നു കരുതിയാണ് മിക്കവരും കടുംകൈക്ക് മുതിരുന്നത്. കേന്ദ്രം കര്‍ഷക വിരുദ്ധരെന്നു പറഞ്ഞ് അതിന്റെ പേരില്‍ പ്രക്ഷോഭം തട്ടിക്കൂട്ടുന്നവര്‍ ഭരിക്കുന്ന കേരളത്തിലാണ് ഞെട്ടിക്കുന്ന ഈ ആത്മഹത്യകള്‍.

അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62)വാണ് ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത്. അടിമാലി കാനറാ ബാങ്ക് ശാഖയില്‍ നിന്ന് രാജു 10 ലക്ഷം വായ്പ എടുത്തിരുന്നു. രണ്ടാഴ്ച മുന്‍പ് പണം തിരികെ അടക്കാന്‍ നോട്ടീസ് ലഭിച്ചു. ഒരേക്കര്‍ സ്ഥലത്തിന്റെ ഒരു ഭാഗം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി (56) മുരിക്കാശ്ശേരിയില്‍ മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) തോപ്രാംകുടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവന്‍ (68) എന്നിവരാണ് ജീവനൊടുക്കിയ മറ്റുള്ളവര്‍.

 

About the author

Indusscrolls

Leave a Comment