സിപിഎം, അര്‍ബന്‍ നക്‌സലുകളും ഭാരവാഹികള്‍ ലോകധര്‍മ്മി നാടക വേദിക്ക് 25 ലക്ഷം അനുവദിച്ചത് വിവാദത്തില്‍

Written by Indusscrolls

കോട്ടയം: കൊച്ചി വൈപ്പിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോകധര്‍മ്മി എന്നനാടക വേദിക്ക് സംസ്ഥാന ബജറ്റില്‍ തുക 25 ലക്ഷം രൂപ അനുവദിച്ചത് വിവാദത്തില്‍. കഴിഞ്ഞ ബജറ്റിലും 25 ലക്ഷം രൂപ നല്‍കിയിരുന്നു. സംസ്ഥാനത്തെ നാടക പ്രവര്‍ത്തകരുടെ സംഘടനകളാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. സംസ്ഥാനത്ത് നൂറുകണക്കിന് നാടക സംഘങ്ങളും, വ്യക്തികളുംmalaya നാടക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കും സഹായം അനുവദിക്കാതെ ഒരു നാടക സംഘത്തിന് തുടര്‍ച്ചയായി ബജറ്റില്‍ പണം അനുവദിച്ചതിനെയാണ് നാടക പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. 1997 ല്‍ കോളേജ് അദ്ധ്യാപകനും നാടക പ്രവര്‍ത്തകനുമായ ചന്ദ്രദാസനാണ് ലോകധര്‍മ്മിക്ക് രൂപം നല്‍കിയത്. കൊടും പട്ടിണിയിലും നാടകത്തെ കൈവിടാത്ത വലിയൊരു വിഭാഗം നാടക പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. നാടകത്തിന് വേണ്ടി ജീവിതം തന്നെ ഹോമിച്ചവരും, ഒട്ടേറെ നഷ്ടവും സഹിച്ച നാടക പ്രവര്‍ത്തകര്‍ നമ്മുടെ നാട്ടിലുണ്ട്. അവരെയൊന്നും സഹായിക്കാതെയാണ് ലോകധര്‍മ്മിക്ക് മാത്രം ബജറ്റില്‍ പണം അനുവദിച്ചതൊണ് നാടക പ്രവര്‍ത്തകരുടെ പ്രധാന ആരോപണം. ലോകധര്‍മ്മിയുടെ ഉപദേശക സമിതിയിലും സംഘാടക സമിതിയിലും സിപിഎം സഹയാത്രികരും അര്‍ബന്‍ നക്‌സലുകളുമാണൊണ് മറ്റൊരു ഗുരുതരമായ ആരോപണം. ഉപദേശക സമിതിയിലേയും സംഘാടക സമിതിയിലേയും പലരുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ അത്തരമൊരു ആരോപണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

About the author

Indusscrolls

Leave a Comment