സാക്ഷരതാ നിരക്കില്‍ ത്രിപുര ഒന്നാമതെത്തിയത് കൃത്രിമം നടത്തി? വിശദമായ സര്‍വ്വെ നടത്താന്‍ ഉത്തരവിട്ട് ബിജെപി സര്‍ക്കാര്‍

Written by Indusscrolls

 

അഗര്‍ത്തല: സാക്ഷരതാ നിരക്കില്‍ ത്രിപുര ഒന്നാമതെത്തിയത് കൃത്രിമം നടത്തിയെന്ന ആരോപണത്തില്‍ വിശദമായ സര്‍വ്വെ നടത്താന്‍ ഉത്തരവിട്ട് ബിജെപി സര്‍ക്കാര്‍. 97.22 ശതമാനമാണ് ത്രിപുരയുടെ സാക്ഷരതാ നിരക്ക്. കേരളത്തെ രണ്ടാമതാക്കി 2013ല്‍ ഇടത് മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാരിന്റെ കാലത്താണ് ത്രിപുര ഒന്നാമതെത്തിയത്. ഇത് കൃത്രിമമാണെന്ന് സംസ്ഥാനത്തെ സാമൂഹിക പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു. 30 ശതമാനത്തോളം ആദിവാസികളുള്ള ത്രിപുരയില്‍ അടിസഥാന സൗകര്യങ്ങളോ സ്‌കൂളുകളോ സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടില്ല. പലയിടങ്ങളിലും അധ്യാപകരുമില്ല. ദാരിദ്ര്യം കാരണം കുട്ടികള്‍ സ്‌കൂളുകളില്‍ പോകാത്ത സംഭവങ്ങളും അനവധിയാണെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കി. തുടര്‍ന്നാണ് സര്‍വ്വെ നടത്താന്‍ വിദ്യാഭ്യാസ മന്ത്രി രത്തന്‍ ലാല്‍ നാഥ് നിര്‍ദ്ദേശം നല്‍കിയത്.

 ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് സര്‍വ്വെ നടത്തുക. സാധാരണ നിലയില്‍ സര്‍വ്വെകള്‍ക്ക് 21 ദിവസമാണ് അനുവദിക്കാറുള്ളതെന്നും കൃത്യമായ വിവരം ലഭിക്കേണ്ടതുണ്ടെന്നതിനാലാണ് കൂടുതല്‍ ദിവസം നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആരോപണം ശരിയാകരുതെന്നാണ് തന്റെ പ്രാര്‍ത്ഥയെന്നും രത്തന്‍ നാഥ് തുറന്നുപറഞ്ഞു

About the author

Indusscrolls

Leave a Comment