ടി.പി. ചന്ദ്രശേഖരന്‍, അഭിമന്യു, പാര്‍ട്ടിക്കെതിരായ വിമര്‍ശനം; സീനയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്ന് കെ.എം. ഷാജഹാന്‍

Written by Indusscrolls

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ഭാര്യ സീന ഭാസ്‌കര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്‍. ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഉണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ആശുപത്രിയില്‍ കൊണ്ട് പോകും വഴി മരണം സംഭവിച്ചവെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ മരണം സംഭവിച്ചിരുന്നില്ല എന്നും, അവിടുത്തെ സുരക്ഷാ ജീവനക്കാരനോട് ബ്രിട്ടോ സംസാരിച്ചു എന്നും, ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ സുജോബി ജോസ് വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവും. ആശുപത്രിയില്‍ എത്തിക്കുന്ന അന്ന് രാവിലെ ബ്രിട്ടോക്ക് അവശതയുണ്ടായിരുന്നു എന്നും, എന്നാല്‍ വൈകിട്ട് മാത്രമാണ് ആശുപത്രിയില്‍ എത്തിച്ചത് എന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും അനാസ്ഥയുണ്ടായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

 ബ്രിട്ടോ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നവര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റിലും മറ്റും എത്തിയപ്പോള്‍, ബ്രിട്ടോ വെറും പാര്‍ടി മെമ്പറായി തുടര്‍ന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീനക്ക് ദേശാഭിമാനിയില്‍ നിന്ന് രാജിവച്ചൊഴിയേണ്ട സ്ഥിതി വരെയുണ്ടായി. പാര്‍ട്ടിയുടെ ശക്തനായ വിമര്‍ശകനായിരുന്നു എന്നതിനാലാണ് അദ്ദേഹത്തേ പാര്‍ട്ടി, സംഘടനയില്‍ അടുപ്പിക്കാതെ മാറ്റി നിര്‍ത്തിയിരുന്നത്. 2012 മെയ് 5 ന് ടി പി ചന്ദ്രശേഖരന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍, ശാരീരികാസ്വസ്ഥതകള്‍ മറന്ന് ബ്രിട്ടോ എത്തി മൃതശരീരത്തില്‍ ഒരു റോസാ പൂവ് സമര്‍പ്പിച്ചത്, ആ വിലാപയാത്രക്ക് ഒപ്പം ഉണ്ടായിരുന്ന ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
 ഒരിക്കല്‍ ബ്രിട്ടോയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, സിപിഎമ്മിന്റെ ജീര്‍ണ്ണതക്കും അഴിമതിക്കും വഴിപിഴച്ച പോക്കിനും എതിരെ ബ്രിട്ടോ ഉന്നയിച്ച വിമര്‍ശനത്തിന്റെ കാഠിന്യവും തീവ്രതയും, സിപിഎമ്മിന്റെ പ്രധാന വിമര്‍ശകനായ എന്നെ പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു! മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ടും ബ്രിട്ടോ അസ്വസ്ഥകരമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, ബ്രിട്ടോയുടെ ഭാര്യയും വിപ്ലവകാരിയുമായ സീന, ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ മറുപടി പറയാന്‍ സിപിഎമ്മിന് ബാദ്ധ്യതയുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിമുടി വിപ്ലവകാരിയും ഉത്തമ കമ്മ്യൂണിസ്റ്റുമായിരുന്ന സൈമൺ ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട്, ഭാര്യയും അടിയുറച്ച…

Posted by KM Shajahan on Monday, February 4, 2019

About the author

Indusscrolls

Leave a Comment