ലൗ ജിഹാദ്, പീഡനം, കൊലപാതകം: പ്രതിക്ക് വധശിക്ഷ

Written by Indusscrolls

ഇംഫാല്‍: മണിപ്പൂരില്‍ ലൗ ജിഹാദിന് ഇരയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. വിവാദമായ ഇകൗ സംഭവത്തിലാണ് രോഹിത് ഖാന്‍ എന്ന രാജേഷ് ഖാന് സേനാപതിയിലെ സെഷന്‍സ് കോടതി കോടതി വധശിക്ഷ വിധിച്ചത്. മറ്റ് പ്രതികളായ ഫരീഷ് ഷാക്ക് ജീവപര്യന്തവും രഹനക്ക് മൂന്ന് വര്‍ഷവും ഫര്‍ജിനക്ക് ആറ് മാസവും തടവ് വിധിച്ചു. പീഡിപ്പിച്ചുള്ള കൊലപാതകങ്ങളില്‍ മണിപ്പൂരില്‍ ഏറ്റവും വേഗത്തില്‍ വിധി പ്രഖ്യാപിച്ച കേസാണിത്. 2018 ആഗസ്ത് 18നായിരുന്നു സംഭവം. രാജേഷ് ഖാന്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ഫരീഷിന്റെ സഹായത്തോടെ മൃതദേഹം നദിയില്‍ ഒഴുക്കിയെന്നുമാണ് കേസ്. രഹന ഇവരെ മുറി വൃത്തിയാക്കാന്‍ സഹായിച്ചു. കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് ഫര്‍ജിനക്ക് ശിക്ഷ ലഭിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു

About the author

Indusscrolls

Leave a Comment