കെ.സുരേന്ദ്രനെ മോചിപ്പിക്കണം; മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സാംസ്‌കാരിക നായകര്‍

Written by Indusscrolls

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ സാംസ്‌കാരിക നായകര്‍. ശബരിമലയിലെ നിയന്ത്രണങ്ങള്‍ മൂലം സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക സ്ഥിതി വിശേഷത്തിലും അയ്യപ്പ ഭക്തര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും സാംസ്‌കാരിക നായകരും ബുദ്ധിജീവികളും പ്രതിഷേധം രേഖപ്പെടുത്തി. ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ എത്രയും വേഗം വിട്ടയക്കണമെന്നും ഇവര്‍ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എം.ജി.എസ് നാരായണന്‍, ഡോ.കെ.എസ് രാധാകൃഷ്ണന്‍, പി.പരമേശ്വരന്‍, സുരേഷ് ഗോപി എംപി, എസ് രമേശന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ഷാജി കൈലാസ്, ശത്രുഘ്നന്‍, വി.ആര്‍ സുധീഷ്, യു.കെ കുമാരന്‍ , തായാട്ട് ബാലന്‍, ആര്‍.കെ ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്‍, സജി നാരായണന്‍ തുടങ്ങി നിരവധി പേര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലേക്കും വിരല്‍ ചൂണ്ടുന്നു. ഇരുമുടിക്കെട്ടുമായി വരുന്നവരെ പോലീസ് തടയുക, അവരെ അറസ്റ്റ് ചെയ്യുക നാസ്തികര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും കനത്ത സുരക്ഷയൊരുക്കി ആചാര ലംഘനത്തിന് സഹായിക്കുക തുടങ്ങിയ നടപടികള്‍ ഭക്തരില്‍ ആശങ്ക ഉണര്‍ത്തുന്നതായി പ്രസ്താവന പറയുന്നു.

സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍

ഡോ.കെ.എസ് രാധാകൃഷ്ണന്‍
എസ്.രമേശന്‍ നായര്‍
പി.ഐ ശങ്കര നാരായണന്‍
ആര്‍.കെ ദാമോദരന്‍
ശ്രീകുമാരി രാമചന്ദ്രന്‍
പറവൂര്‍ രമേശ് പൈ
എം.ജി.എ രാമന്‍ IPS
പയ്യന്നൂര്‍ രമേശ് പൈ
മാടമ്പ് കുഞ്ഞുകുട്ടന്‍
എം.കെ രാമചന്ദ്രന്‍
സജി നാരായണന്‍
പ്രൊഫ. ടി.പി സുധാകരന്‍
പി.പരമേശ്വരന്‍
പ്രൊഫ.സി.ജി രാജഗോപാല്‍
ഡോ. മണ്ണടി ഹരി
എം.ജി.എസ് നാരായണന്‍
ഷാജി കൈലാസ്
ചിത്ര ഷാജി (ആനി)
കൊച്ചുപ്രേമന്‍
തുളസിദാസ്
ടി.എസ് സുരേഷ് ബാബു
സോനാ നായര്‍
ഉദയന്‍ അമ്പാടി
മുന്‍ഷി ഹരീന്ദ്ര കുമാര്‍

About the author

Indusscrolls

Leave a Comment