ന്യൂഡല്‍ഹി: പ്രിയങ്കാ വാദ്രയെപ്പോലെ സുന്ദരിയായ നേതാവില്ലാത്തതാണ് ബിജെപിയുടെ ദുര്‍വിധിയെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിയായ സഞ്ജന്‍ സിംഗ് വര്‍മ്മ. ദൈവം പ്രിയങ്കയെ സുന്ദരിയായാണ് നിര്‍മ്മിച്ചത്. ബിജെപിക്ക് വിരൂപവും നിര്‍വ്വികാരവുമായ മുഖങ്ങളാണുള്ളത്. അവര്‍ക്ക് ആകെയുള്ളത് ഒരു ഹേമമാലിനിയാണ്. വോട്ടിനായി ഹേമമാലിനിയെക്കൊണ്ട് രാജ്യം മുഴുവന്‍ ഡാന്‍സ് ചെയ്യിപ്പിക്കുകയാണ് ബിജെപിയെന്നും മന്ത്രി ആരോപിച്ചു.
Discussion about this post