അഗര്‍ത്തല: ത്രിപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകനെ 25 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. അംബാസ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രധാന പ്രതിയായ രത്തന്‍ ദേബ്നാഥ് ആണ് അറസ്റ്റിലായത്. 1993ലാണ് ഇയാളും സുഹൃത്തുക്കളും 15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയത്. രത്തന്‍, അമര്‍ ദേബ്നാഥെന്ന പേരില്‍ ധര്‍മ്മനഗറില്‍ താമസിക്കുകയായിരുന്നുവെന്ന് സബ് ഇന്‍സ്പെക്ടര്‍ ദിലീപ് സര്‍ക്കാര്‍ പറഞ്ഞു. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
സിപിഎം ഭരണത്തില്‍ ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെ പാര്‍ട്ടി കേഡര്‍മാരുടെ അതിക്രമങ്ങള്‍ നേരിട്ടിരുന്നു. പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായി. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ ഭരണമുപയോഗിച്ച് അട്ടിമറിക്കപ്പെട്ടു. ഇത്തരം കേസുകള്‍ പുനപരിശോധിക്കാനാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ നേതാക്കളുള്‍പ്പെടെ കുടുങ്ങുമെന്ന ആശങ്കയിലാണ് സിപിഎം.
Discussion about this post