ന്യൂഡല്‍ഹി: ശബരിമലക്കും വിശ്വാസികള്‍ക്കുമെതിരായ ഇടത് മാധ്യമപ്രവര്‍ത്തകരുടെ വ്യാജ പ്രചാരണം തുടരുന്നു. ശബരിമല കര്‍മ്മ സമിതി ഡല്‍ഹിയില്‍ നടത്തിയ സെമിനാര്‍ ആളില്ലാതെ പൊളിഞ്ഞെന്നാണ് ഒടുവിലത്തെ നുണ. മാതൃഭൂമി ചാനലിലെ ക്യാമറാമാനായ വൈശാഖ് ജയപാലനാണ് പരിപാടി പൊളിഞ്ഞെന്നും ആള് കുറവായതിനാല്‍ സ്മൃതി ഇറാനി പരിപാടിക്ക് വന്നില്ലെന്നും ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മിനിട്ടുകള്‍ക്കകം ന്യൂസ്റപ്റ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പോസ്റ്റ് അടിസ്ഥാനമാക്കി വാര്‍ത്ത നല്കി.
കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (ജനു 19) രാവിലെ മുതല്‍ നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ സുപ്രീം കോടതിയിലെ അഭിഭാഷകര്‍ക്ക് ശബരിമല വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. വൈകിട്ടത്തെ സമാപന ചടങ്ങില്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കിയത്. പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതോടെ കോണ്‍ഫറന്‍സ് ഹാളില്‍നിന്നും സമാപന പരിപാടി താഴത്തെ വലിയ ഹാളിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് വേണ്ടി നടത്തിയ പരിപാടിക്കെതിരെ ആളില്ലെന്ന് വ്യാജ വാര്‍ത്ത നല്കി അയ്യപ്പഭക്തരെ അപമാനിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ലക്ഷ്യം. ഔദ്യോഗിക തിരക്കുകള്‍ കാരണം വരാന്‍ സാധിക്കില്ലെന്ന് ഉച്ചയോടെ സ്മൃതി ഇറാനി സംഘാടകരെ അറിയിച്ചിരുന്നു.
ഫേസ്ബുക്കില്‍ പോസ്റ്റിട്ട വൈശാഖ് പത്ത് മിനിട്ട് പോലും പരിപാടിയില്‍ ഉണ്ടായിരുന്നില്ല. പരിപാടിക്കെത്തിയവര്‍ ചായകുടിക്കുന്ന സമയത്ത് ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ പടമെടുത്ത് മടങ്ങുകയായിരുന്നു. ഈ പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ സൈറ്റുകള്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്. നേരത്തെ അയ്യപ്പ ഭക്തര്‍ ഡല്‍ഹി കേരളാ ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സ്ത്രീകളെ അപമാനിച്ചതിനെ തുടര്‍ന്ന് ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. പാര്‍ലമെന്റ് പോലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീകള്‍ പരാതിയും നല്കി. ഇതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ആസൂത്രിതമായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. മാതൃഭൂമി ക്യാമറാമാന് മാത്രമല്ല, വ്യാജ വാര്‍ത്ത തയ്യാറാക്കിയതിന് പിന്നില്‍ വേറെയും മഹാന്മാര് ഉണ്ടെന്ന് ജന്മഭൂമി ഡല്‍ഹി ബ്യൂറോ ചീഫ് സന്ദീപ് സോമനാഥ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ആ പരിപാടിയില്‍ രാവിലെ മുതല്‍ വന്ന കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ പേരുകള്‍ പുറത്തു വിട്ടാല്‍ ഈ കഥ മെനഞ്ഞ ക്ണാപ്പന്മാര് ഓടും. ഇറാനി അല്ല അതിന്റെ പത്തിരട്ടി പ്രാധാന്യം ഉള്ളവര്‍ ആണ് രാവിലെ മുതല്‍ വന്നത്. അദ്ദേഹം വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മാതൃഭൂമി ചാനലിന്റെ ഡല്‍ഹി ക്യാമറാമന്റെ വ്യാജ പ്രചാരണം കാണൂ…..
ശബരിമല സമരത്തിനെതിരെ മാതൃഭൂമി ചാനലിന്റെ സമീപനത്തിന്റെ നിരവധി ഉദാഹരണങ്ങളില്‍ ഒന്നു മാത്രം ആണിത്….
തെരഞ്ഞെടുക്കപ്പെട്ട സുപ്രീംകോടതി അഭിഭാഷകര്‍ക്ക് വേണ്ടി
രാവിലെ മുതല്‍ നടന്ന ഒരു സെമിനാറിന്റെ സമാപന പരിപാടി നെഹ്റു മെമ്മോറിയലിന്റെ താഴത്തെ ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു…..80 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന മുകളിലെ കോണ്‍ഫറന്‍സ് ഹാളില്‍ നൂറിലേറെ പേര് വന്നതോടെ സ്ഥലം തികയാത്തതിനാല്‍ ആണ് താഴത്തെ വലിയ ഓഡിറ്റോറിയത്തിലേക്ക് ഉച്ചയ്ക്ക് ശേഷം സമാപന പരിപാടി മാറ്റിയത്…
ഓഫീസിലെ മറ്റെന്തോ തിരക്ക് കാരണം സ്മൃതി ഇറാനി വരാതെ ഇരുന്നതിനെ ആണ് മാതൃഭൂമി ക്യാമറാമാന് വ്യാജ വാര്‍ത്തയായി പ്രചരിപ്പിച്ചിരിക്കുന്നത്. …
പ്രത്യേകം ക്ഷണിച്ചവര്‍ക്ക് വേണ്ടി രാവിലെ മുതല്‍ നടത്തിയ സെമിനാറിനെയാണ് ആളില്ല എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്…. മാതൃഭൂമി ക്യാമറാമാന് മാത്രമല്ല, ഈ വ്യാജ വാര്‍ത്ത തയ്യാറാക്കിയതിന് പിന്നില്‍ വേറെയും മഹാന്മാര് ഉണ്ട്…..എല്ലാവര്ക്കും നമോവാകം…
#പോയികപ്പയ്ക്ക്കിളയ്ക്ക്
ആ പരിപാടിയില്‍ രാവിലെ മുതല്‍ വന്ന കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ പേരുകള്‍ പുറത്തു വിട്ടാല്‍ ഈ കഥ മെനഞ്ഞ ക്ണാപ്പന്മാര് ഓടും…… ഇറാനി അല്ല അതിന്റെ പത്തിരട്ടി പ്രാധാന്യം ഉള്ളവര്‍ ആണ് രാവിലെ മുതല്‍ വന്നത്…. ഇവന്മാര്ക്കൊക്കെ എന്തറിയാം…ഹഹ
Discussion about this post