കൊച്ചി: കൊലപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍. ഒരു വാഹനാപകടത്തില്‍ ഞങ്ങളെ തീര്‍ക്കാവുന്നതേയുള്ളൂ. ഞങ്ങളെ ഒന്നടങ്കം ഇല്ലായ്മചെയ്യാനുള്ള നിഗൂഢപദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത്. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിലെ ദുരൂഹത ഇനിയും തെളിഞ്ഞിട്ടില്ല. അവരുടെ പക ഞങ്ങള്‍ക്കറിയാം. അതിനാല്‍ത്തന്നെ മഠം വിട്ട് എങ്ങോട്ടും പോകാന്‍ ഞങ്ങള്‍ തയ്യാറല്ല. കന്യാസ്ത്രീകള്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരം ചെയ്ത 4 കന്യാസ്ത്രീകളെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. സിസ്റ്റര്‍ അനുപമ, ജോസഫിന്, ആല്‍ഫി, ആന്‍സിറ്റ എന്നിവരെയാണ് സ്ഥലം മാറ്റിയത്. നടപടി പ്രതികാരമാണെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടുന്നു സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും ജോസഫീനെ ഝാര്‍ഖണ്ഡിലേക്കും ആല്‍ഫിയെ ബിഹാറിലേക്കും ആന്‍സിറ്റയെ പരിയാരത്തേക്കുമാണ് സ്ഥലം മാറ്റിയത്. ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീക്കൊപ്പം കുറവിലങ്ങാട്ട് മഠത്തിലാണ് ഇവര്‍ ഇപ്പോഴുള്ളത്.
കേസ അട്ടിമറിക്കാനുള്ള നീക്കം ശക്തമാണ്. സ്ഥലംമാറ്റ ഉത്തരവ് ഇന്നലെ കിട്ടി. സിസ്റ്ററെ ഒറ്റക്കാക്കി എവിടെയും പോകില്ല. അത് അവരുടെ ജീവന് ഭീഷണിയാണ്. ഇവിടെ ഞങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷ നല്കാന് കഴിയാത്തവര്‍ക്ക് ബിഹാറിലും പഞ്ചാബിലും എന്ത് സുരക്ഷ നല്‍കാനാകും. നീതിക്കും മാനത്തിനും വേണ്ടിയുള്ള പോരാട്ടമാണിത്. ഞങ്ങള്‍ ആറ് പേരും അവസാനം വരെ ഒരുമിച്ച് നില്ക്കും. എന്തും നേരിടും. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ. സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.
Discussion about this post