കോട്ടയം: ശബരിമലയില്‍ സിപിഎം, പോലീസ് ഗൂഢാലോചന വീണ്ടും പുറത്താകുന്നു. ശബരിമലയില്‍ ആചാരലംഘനത്തിന് ഇന്നലെ എത്തിയ കണ്ണൂരില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകരായ യുവതികളെ എത്തിച്ചത് സിഐടിയു പ്രവര്‍ത്തകന്റെ വാഹനത്തില്‍. സംഭവത്തില്‍ സിപിഎം ഗൂഢാലോചന.സിഐടിയു പ്രവര്ത്തകന് തിരുവഞ്ചൂര്‍ പൂവത്തുംമൂട് സ്വദേശി ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വാനിലാണ് രേശ്മ നിഷാന്ത്, ഷനില എന്നിവരെ നിലക്കലില്‍ കൊണ്ടുപോയത്. രാത്രി 11 മണിയോടെയാണ് റെയില്‍വേസ്റ്റേഷനില്‍ നിന്നും വണ്ടി പുറപ്പെട്ടത്. അവിടെ നിന്നും രണ്ട് പേര് മാത്രമാണ് വാഹനത്തില്‍ കയറിയത്. ഇവര്‍ വാഹനത്തില്‍ കയറിയ ഉടനെ ”ഞങ്ങള്‍ എത്തുകയാണെന്ന്” ആരോടോ ഫോണ്‍ ചെയ്ത് പറഞ്ഞു. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം പിഡബ്ളിയുഡി ഓഫീസിന് മുന്നില്‍ നിന്നാണ് യുവതികള്‍ വാഹനത്തില്‍ കയറിയത്. ഇവര്‍ വാഹനത്തില്‍ കയറുമ്പോള്‍ ഇരുമുടിക്കെട്ടില്ലായിരുന്നു. സാധാരണ വേഷത്തിലായിരുന്നു യാത്ര. സ്ത്രീകളും പുരുഷന്മാരും അടക്കം 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലാണ് യുവതികളെ എത്തിച്ചത്. തിരികെ പോന്ന വാഹനത്തില്‍ കയറിയ നാല് പുരുഷന്മാരെ കോട്ടയം കളക്ട്രേറ്റിന് മുന്‍വശത്ത് ഇറക്കി വിട്ടു. വളരെ ആസൂത്രണം ചെയ്താണ് ഇവര്‍ ശബരിമലയില്‍ ആചാരലംഘനത്തിന് എത്തിയത്. കണ്ണൂരില്‍ നിന്നുള്ള 20 ഓളം സിപിഎം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് അകമ്പടി സേവിച്ചത്. സിഐടിയു-സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് സിഐടിയു പ്രവര്‍ത്തകനായ ശ്രീജേഷിന്റെ വാഹനം ഇവര്‍ക്കായി ഏര്‍പ്പാടാക്കിയത്.
Discussion about this post