സിപിഎം സഹയാത്രികന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായത് സര്‍ട്ടിഫിക്കറ്റ് തിരുത്തി

Written by Indusscrolls

കോട്ടയം: ശബരിമലയിലെ ആചാര ലംഘനത്തെ പിന്തുണച്ച് സിപിഎമ്മിന്റെ വേദിയിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിയ എസ്.ഇ.ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി യോഗ്യത നേടിയത് കൃത്രിമമായി സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് വിശ്വാസികളോട് ശങ്കരന്‍ നമ്പൂതിരി നടത്തിയ ചതി പുറത്തറിഞ്ഞത്. തിരുവഞ്ചൂര്‍ ദേവസ്വം നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിലാണ് കൃത്രിമം നടത്തിയത്. 2015-2016 കാലയളവിലാണ് ഇദ്ദേഹം ശബരിമല മേല്‍ശാന്തിയായി സേവം അനുഷ്ഠിച്ചത്.

1997 മാര്‍ച്ച് ഒന്നിനാണ് ശങ്കരന്‍ നമ്പൂതിരി തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി നിയമിതനായത്. 2007 ഒക്ടോബര്‍ 10ന് രാജിവെച്ചു. എന്നാല്‍ മേല്‍ശാന്തി നിയമനത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശങ്കരന്‍ നമ്പൂതിരി സമര്‍പ്പിച്ച അപേക്ഷക്കൊപ്പം നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ 1991 മാര്‍ച്ച് 1 മുതല്‍ തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനം അനുഷ്ഠിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവഞ്ചൂര്‍ ദേവസ്വം ഓഫീസിലെത്തി അന്വേഷിച്ച ദേവസ്വം വിജിലന്‍സിന് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിലെ കൃത്രിമം ബോദ്ധ്യപ്പെട്ടിരുന്നു. 1997 മാര്‍ച്ച് 1 മുതല്‍ ശങ്കരന്‍ നമ്പൂതിരി തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനം അനുഷ്ഠിച്ചുവെന്ന പുതിയ സര്‍ട്ടിഫിക്കറ്റ് തിരുവഞ്ചൂര്‍ ദേവസ്വത്തില്‍ നിന്നും വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ ദേവസ്വം ബോര്‍ഡില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ 1991 മുതല്‍ 2006 വരെ ശങ്കരന്‍ നമ്പൂതിരി തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നതായി തെറ്റായി റിപ്പോര്‍ട്ട് നല്‍കി രക്ഷിക്കുകയായിരുന്നു.

ശബരിമല മേല്‍ശാന്തി എന്ന ബോര്‍ഡ് കാലാവധി കഴിഞ്ഞും വീടിന് മുന്നില്‍ ശങ്കരന്‍ നമ്പൂതിരി സ്ഥാപിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പിന്നീട് ശബരിമല മുന്‍മേല്‍ശാന്തി എന്നാക്കി. തിരുവഞ്ചൂര്‍ ക്ഷേത്രത്തിലെ സ്ഥലം പിടിച്ചെടുത്ത് അവിടെ പൊതു ശൗചാലയം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് ഇദ്ദേഹം പരാതി നല്‍കിയതും വിശ്വാസികളുടെ എതിര്‍പ്പിന് കാരണമായി. തിരുവഞ്ചൂര്‍ ക്ഷേത്രത്തിന് സമീപം താമസിച്ചാണ് ക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടത്തുന്നത്. ശബരിമല മുന്‍മേല്‍ശാന്തി എന്ന സ്ഥാനത്തിന്റെ സ്വീകാര്യത ഉപയോഗിച്ചാണ് മന്ത്രിയുടെ ഓഫീസിലും റവന്യു വകുപ്പ് ഓഫീസിലും കയറിയിറങ്ങുന്നത്.

ശബരിമലയിലെ ആചാരലംഘനത്തിന് പരസ്യ പിന്തുണയുമായി സിപിഎമ്മിന്റെ വേദികളിലെത്തി വിശ്വാസികളെ അവഹേളിക്കലാണ് ശങ്കരന്‍ നമ്പൂതിരിയുടെ ഇപ്പോഴത്തെ വിനോദം. തിരുവഞ്ചൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരിക്കെ പൂജയും, ഹോമവും, വിവിധ ഇനം തകിട് പൂജചെയ്തു നല്‍കുകയും ചെയ്തിരുന്ന ആളാണ് സിപിഎമ്മിന്റെ പുത്തന്‍ വിപ്ലവകാരിയായി മാറിയത്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും ഒത്താശ ചെയ്യുന്നത് ശബരിമല മുന്‍മേല്‍ശാന്തി എന്ന സ്ഥാനത്തിന്റെ സ്വീകാര്യത ഉപയോഗിച്ചാണ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയും ഇറങ്ങുകയും ചെയ്ത ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസിന്റെ നടപടിയെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

ptr

ptr

ptr

ptr

ptr

dav

dav

dav

mde

 

About the author

Indusscrolls

Leave a Comment

1 Comment

  • ഇദ്ദേഹം കുറെ നാൾ ജാലഹള്ളി അയ്യപ്പ ടെംപിൾ ലും മേല്ശാന്തിയായിരുന്നു അവിടെയും എന്തോ കശപിശ യിലാരുന്നെനും കേട്ടിട്ടുണ്ട്