കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശനെ ലൈംഗികച്ചുവയില്‍ അവഹേളിച്ച് മനോരമയിലെ ഇടത് മാധ്യമപ്രവര്ത്തകന്. മനോരമയുടെ കോട്ടയം ഓഫീസില്‍ ജോലി ചെയ്യുന്ന സീനിയര്‍ സബ് എഡിറ്റര്‍ ബോബി അബ്രഹാമാണ് സ്ത്രീവിരുദ്ധ ആക്ഷേപവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തിയത്. ”മതിലില്പ്പെടുത്തി വഞ്ചിച്ചെന്ന് വിലാപം കണ്ടു. പോയൊരു റബ്ബര്‍ ബാന്റ് വാങ്ങി വലിച്ചുവച്ചു കൊട്. മുതലാളി പ്രീതനാണോ എന്നു ചോദിക്ക്” എന്നാണ് ബോബി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ശബരിമലയില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് യുവതികളെ കയറ്റിയതിനെതിരെ പ്രീതി നടേശന് രംഗത്തുവന്നതാണ് ഇടത് മാധ്യമപ്രവര്‍ത്തകനെ പ്രകോപിപ്പിച്ചത്. നവോത്ഥാനമെന്ന പേരില്‍ പിണറായി തങ്ങളെ വഞ്ചിച്ചുവെന്ന് അവര്‍ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ലുജെ) മുന്‍ പ്രസിഡന്റായ ബോബി പത്തനംതിട്ട സ്വദേശിയാണ്. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് ശബരിമല വിഷയത്തില്‍ പത്രസമ്മേളനത്തിന് കോട്ടയത്തെ പ്രസ്ക്ലബ്ബ് വിട്ടുനല്‍കിയിരുന്നില്ല. ഇത് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ഇയാളായിരുന്നു. ഇതിന് പിന്നാലെയാണ് പ്രീതി നടേശനെതിരെ ലൈംഗിക അധിക്ഷേപവുമായി രംഗത്തെത്തിയത്.
Discussion about this post