ന്യൂദല്‍ഹി: പ്രശസ്ത കവിയും ചലച്ചിത്രഗാന രചയിതാവുമായ എസ്. രമേശന്‍നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ശ്രീനാരായണഗുരുദേവനെ ആസ്പദമാക്കി രചിച്ച ഗുരുപൗര്‍ണമി എന്ന കാവ്യത്തിനാണ് പുരസ്കാരം. തപസ്യ മുന്‍ സംസ്ഥാന അധ്യക്ഷനാണ്. 450 ഓളം ഗാനങ്ങളും നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും രമേശന് നായര്‍ രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരം, ആശാന് പുരസ്കാരം, ബാലഗോഗുകലത്തിന്റെ ജന്മാഷ്ടമി പുരസ്കാരം, തപസ്യയുടെ സഞ്ജയന് പുരസ്കാരം, മാതാ അമൃതാനന്ദമയി മടിത്തിന്റെ അമൃതകീര്‍ത്തി പുരസ്കാരം, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
1948 മേയ് 3-ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ജനിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു. 1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശന് നായര്‍ പ്രവേശിക്കുന്നത്.
Discussion about this post