ന്യൂദല്‍ഹി: മിസോ ഭാഷയെയും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെയും അവഹേളിച്ച് ഇടത് മാധ്യമപ്രവര്‍ത്തകനായ വി.എസ്. ശ്യാംലാല്‍. മിസോറാമിന്റെ ഔദ്യോഗിക ഭാഷയായ ‘മിസോ’യില്‍ ഗവര്‍ണര്‍ കുമ്മനം ആംഡ് ഫോഴ്സസ് ഫ്ലാഗ് ഡേ ആശംസിക്കുന്നതിനെയാണ് ശ്യാംലാല്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചിരിക്കുന്നത്.
”കും കിം ഡിന്…. ആംഡ് ഫോഴ്സസ്
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമരക്കാരെ തുരത്താന്‍ സൈന്യത്തെ വിളിക്കണം എന്നോ മറ്റോ ആണ് പറയുന്നത്.. ????
നാടകമേ ഉലകം
കുമ്മോജി” എന്നാണ് എസ്എഫ്ഐ മുന്‍ ചെയര്‍മാനായ ശ്യാംലാലിന്റെ പോസ്റ്റ്
ഗവര്‍ണര്‍മാരും പ്രധാനമന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ പ്രാദേശിക ഭാഷകളില്‍ ആശംസകള്‍ നേരാറുണ്ട്. കേരള ഗവര്‍ണര്‍ പി. സദാശിവം മലയാളത്തില്‍ ഓണാംശ നേര്‍ന്നിട്ടുണ്ട്. ഇത് നോര്‍ത്ത് ഇന്ത്യയിലെ ഏതെങ്കിലും ഒരാള്‍ ഫേസ്ബുക്കിലിട്ട് പരിഹസിച്ചാല്‍ മലയാളികള്‍ എപ്രകാരമാകും സ്വീകരിക്കുകയെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി അതാത് പ്രദേശത്തെ ഭാഷയിലാണ് തെരഞ്ഞെടുപ്പു പ്രസംഗം പോലും തുടങ്ങുന്നത്. കേരളത്തിലെ നിരവധി റാലികളില്‍ മോദി മലയാളം പറഞ്ഞിട്ടുണ്ട്. ശ്യാംലാലിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
https://www.facebook.com/vssyamlal.official/videos/341407923325093/
Discussion about this post