കുമ്പള: കുമ്പളയിൽ നിന്ന് കാണാതായ യുവതിയെ അസമിലെ മാവോയിസ്റ്റ് കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി. ഒരു മാസം മുൻപു കാണാതായ കുമ്പ ള പേരാല്‍ സീതാംഗോളിയിലെ പ്രമീളയെ(26)യാണ് പോലീസ് അതി സാഹസികമായി രക്ഷപ്പെടുത്തിയത്. പ്രമീളയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല.
തുടർന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ യുവതി ഉള്ളത് അസമിലാണെന്ന് കണ്ടെത്തിയത്. അസം സ്വദേശിയായ ബഷീര്‍ എന്നയാളുടെ ഫോണിലേക്ക് പല തവണ വിളിച്ചതായും കണ്ടെത്തി. ഫോണ്‍ പലപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു, മാവോയിസ്റ്റുകളും ഉള്‍ഫാ തീവ്രവാദികളും ശക്തമായ പശ്ചിമ തല്പാറയിലാണ് യുവതി ഉള്ളതെന്ന് കണ്ടെത്തിയതോടെ അസമിലെ നൗകാവ് റുപ്പായിഹട്ട് പോലീസിന്റെ സഹായം തേടുകയായിരുന്നു.
തുടർന്ന് കുമ്പള പോലീസ് ആസാമിലെത്തുകയായിരുന്നു. ബഷീറിന്റെ വീട് വളഞ്ഞ പോലീസ് സംഘം സാഹസികമായാണ് യുവതിയെ രക്ഷപ്പെടുത്തിയത്. പോലിസിന്റെ നീക്കം മണത്തറിഞ്ഞ ബഷീര്‍ സ്ഥലത്തു നിന്നും കടന്നു കളഞ്ഞിരുന്നു. കുമ്പളയിൽ ബേക്കറിയിൽ ജോലി ചെയ്തിരുന്ന ബഷീറുമായി യുവതി അടുപ്പത്തിലാകുകയും അതുവഴി ഇവർ അസമിലേക്ക് കടന്നു കളയുകയുമായിരുന്നു. പോലീസ് യുവതിയെ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടു.
Discussion about this post