കള്ളക്കേസും അക്രമവും : പ്രതിഷേധ സംഗമം നടത്തി

പനച്ചിക്കാട്: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനം സിപിഎം നടത്തിയ പ്രകടനം ആർഎസ്എസ് – ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി പനച്ചിക്കാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം പരുത്തുംപാറ കവലയിൽ പ്രതിഷേധയോഗം നടന്നു.

ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ മധു പരുമല യോഗം ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ യു ശാന്തകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തുടനീളം ഭരണത്തിന്റെ ഹുങ്കിൽ സിപിഎം നടത്തുന്ന അക്രമ പരമ്പരയ്ക്കെതിരെയും ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും തകർക്കുന്ന ശ്രമങ്ങൾക്കെതിരേയും കേരളത്തിലെ ഹിന്ദു സമൂഹം സംഘടിക്കണമെന്ന് മധു പരുമല ആവശ്യപ്പെട്ടു.

4 ദിവസമായി നടന്ന സിപിഎം അക്രമ പരമ്പരയിൽ ശബരിമല കർമസമിതി പ്രവർത്തകരായ മധുലാൽ, എസ്. ആദിത്യൻ, പ്രസീത് വി ചോഴിയക്കാട് ,ഗ്രാമപഞ്ചായത്തംഗവും ബിജെപി നേതാവുമായ സുമാ മുകുന്ദൻ എന്നിവർക്ക് പരിക്കേറ്റു.. കർമസമിതി പ്രവർത്തകരായ സന്തോഷ് ചോഴിയക്കാട്, മനുക്കുട്ടൻ പനച്ചിക്കാട്, ബാലു പനച്ചിക്കാട് എന്നിവരെ വധശ്രമം ഉൾപ്പെടെയുള്ള കള്ളക്കേസുകളിൽ കുടുക്കി റിമാന്റിലാക്കുകയും നിരവധി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയും ചെയ്തിട്ടുണ്ട്.

സിപിഎം ഏരിയാ കമ്മിറ്റി അംഗവും പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ മോഹനന്റെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിജിത്ത് കുന്നപ്പള്ളിയുടെയും നേതൃത്വത്തിലാണ് അക്രമപരമ്പര അരങ്ങേറിയത്. സിപിഎം പ്രവർത്തകരുടെ കല്ലേറിൽ മോഹനൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പനച്ചിക്കാട് പഞ്ചായത്തിലെ സ്വൈര്യ ജീവിതം തകർക്കുന്ന സിപിഎം അക്രമപരമ്പരയ്ക്കെതിരെ അമ്മമാരുൾപ്പെടെ അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുത്തു.

About the author

INDUS SCROLLS BUREAU

Leave a Comment