ചർമ്മത്തിന് നിറമില്ലെങ്കിൽ ദുഖിക്കേണ്ട, ഇരുണ്ട ചർമ്മമാണ് ഏറ്റവും മനോഹരം , ഇവ കൂടി ശ്രദ്ധിച്ചാൽ നിങ്ങളെ വെല്ലാൻ ആരുമില്ല

ഇക്കാലമത്രയും ലോകം മുഴുവനും വെളുത്ത നിറത്തോട് അമിതാവേശം കാട്ടിയിരിക്കാം, പക്ഷേ ഏറെയൊന്നും അറിയപ്പെടാത്ത ഒരു കാര്യം ജീവശാസ്ത്രപരമായി വെളുത്ത ചര്‍മ്മം ഇരുണ്ട ചര്‍മത്തെ അപേക്ഷിച്ച്‌ ദുര്‍ബ്ബലമാണ് എന്നതാണ്. ഇരുണ്ട ചര്‍മം നിങ്ങള്‍ക്ക് വ്യക്തമായ മേല്‍ക്കോയ്മ നല്‍കുമെന്ന കാര്യത്തിൽ സംശയം വേണ്ട. നിങ്ങളുടെ ഇരുണ്ട ചര്‍മത്തിനു ഉത്തരവാദിയായ മെലാനിന്‍ സൂര്യന്‍റെ ഹാനികരമായ യു.വി. രശ്മികളില്‍നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

അതിനാല്‍, നിങ്ങള്‍ക്ക് ചര്‍മാര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത താരതമ്യേന കുറവാണ്.ഇരുണ്ട ചര്‍മത്തില്‍ എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കുകയില്ല.  ഇരുണ്ട ചര്‍മത്തില്‍, താരതമ്യേന വെളുത്ത ചര്‍മത്തിലുണ്ടാകുന്നത്ര വേഗത്തില്‍, ചുളിവുകളും സൂക്ഷ്മ രേഖകളും ലിവര്‍ സ്പോട്ടുകളും പൊട്ടിയ രക്തവാഹിനികളും ഉണ്ടാകുകയില്ല. എന്നാൽ ഇരുണ്ട ചർമ്മക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, ഉദാഹരണത്തിന്, സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ഇരുണ്ട ചര്‍മ്മം വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കുന്നത് തടയുന്നു.

Image result for black beauty indian

അതുകൊണ്ട് ഇരുണ്ട ചര്‍മമുള്ള ഒരു വ്യക്തികള്‍ക്ക് വിറ്റാമിന്‍ ഡി അപര്യാപ്തത ഉണ്ടാകുവാനുള്ള സാധ്യത വെളുത്തവരെ അപേക്ഷിച്ച്‌ താരതമ്യേന കൂടുതലായതിനാല്‍ അതിനുള്ള സപ്ലിമെന്‍റുകള്‍ വേണ്ടിവരുന്നു. അമിത സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഇരുണ്ട ചര്‍മം ഹൈപ്പര്‍പിഗ്മെന്‍റേഷന് – കറുത്ത പാടുകള്‍ ഉണ്ടാകാന്‍ – കൂടുതല്‍ സാധ്യതയുള്ളതുമാണ്. അതുകൊണ്ട് ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ പ്രതിരോധിക്കേണ്ട ആവശ്യം തീര്‍ച്ചയായുമുണ്ട്! ഇതിനായി സൺ സ്‌ക്രീൻ ലോഷനുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

About the author

INDUS SCROLLS BUREAU

Leave a Comment