ഒന്നര മാസത്തിനിടെ അഞ്ചാമത്തെ കര്ഷകന്. സംസ്ഥാനത്ത് 27 കര്‍ഷക ആത്മഹത്യ.
ചെറുതോണി: കടബാധ്യതമൂലം ഇടുക്കിയില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാര്‍ (59) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് വിഷം കഴിച്ച് അവശനിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. മുരിക്കാശേരിയിലെ ആശുപത്രിയിലും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണമടഞ്ഞു.
ഫെഡറല്‍ ബാങ്കിന്റെ തോപ്രാംകുടി ശാഖ, മുരിക്കാശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്ന് വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്. ഇതുകൂടാതെ സ്വകാര്യ വ്യക്തികള്‍ക്കും പ്രൈവറ്റ് ബാങ്കുകള്‍ക്കും പണം നല്‍കാനുണ്ട്. 20 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പെരിഞ്ചാംകുട്ടിയില്‍ 5 ഏക്കര്‍ സ്ഥലമാണ് ഇദ്ദേഹത്തിനുള്ളത്. കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ചതോടെ നിരാശയിലായിരുന്നു. കൊടുക്കാനുള്ള കടബാധ്യതയുടെ കണക്ക് ഇദ്ദേഹം എഴുതി വച്ചിട്ടുണ്ട്. സിപിഎം സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 27 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
ഒന്നരമാസത്തിനിടെ അഞ്ചാമത്തെ കര്ഷകന്
കട്ടപ്പന (ഇടുക്കി): പുതുവര്‍ഷം പിറന്നതിന് ശേഷം ഇടുക്കിയില്‍ കടക്കെണിമൂലം ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. മൂന്നും വാത്തിക്കുടി പഞ്ചായത്തിലാണ്. മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37), തോപ്രാംകുടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവന് (68), വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി (56), അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
Discussion about this post