100 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു

പാകിസ്ഥാന്‍ തടവിലാക്കിയ 100 മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. സമുദ്രാതിർത്തി ലംഘിച്ചതിനാണ് അവരെ അറസ്റ്റ് ചെയ്തത്. ഇവർ എല്ലാവരും ഗുജറാത്തിൽ നിന്നും ഉള്ളവരാണ്. അട്ടാരി അതിര്‍ത്തി വഴിയാണ് ഇവരെ രാജ്യത്ത് തിരിച്ചെത്തിച്ചത്. ഗുജറാത്തില്‍ നിന്നുള്ളവരാണ് എല്ലാവരും. അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്ഥാന്‍ തീരസംരക്ഷണ സേനയാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത ഇവരെ കറാച്ചി ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.

മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ വളരെ അവിചാരിതമായാണ് തങ്ങള്‍ അതിര്‍ത്തി കടന്നതെന്ന് ഇവര്‍ പറയുന്നു. ഈ സമയം പലരും കിടന്നുറങ്ങുകയായിരുന്നു. അതിര്‍ത്തി ലംഘനം ബോധപൂര്‍വ്വം നടത്തിയതല്ലെന്നും അവര്‍ പറഞ്ഞു. പാകിസ്ഥാന്‍ ജയിലില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ ഏപ്രില്‍ 8 മുതല്‍ വിട്ടയക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.

About the author

INDUS SCROLLS BUREAU

Leave a Comment