ശബരിമല തീര്‍ത്ഥാടകര്‍ക്കെതിരെ മരക്കൂട്ടത്ത് പോലീസിന്റെ അതിക്രമം

ശബരിമല:     തിര്‍ത്ഥാടകര്‍ക്കെതിരെ  മരക്കൂട്ടത്ത് പോലീസിന്റെ അതിക്രമവും അധിക്ഷേപവും. പമ്പയില്‍ നിന്നും മലകയറി ക്ഷീണിതരായി മരക്കൂട്ടത്ത് വിശ്രമിക്കുന്ന തീര്‍ത്ഥാടകര്‍ക്കെതിരെയാണ് പോലീസ്  അധിക്ഷേപവും അതിക്രമവും കാണിക്കുന്നത്. മേടമാസ പൂജക്ക് നടതുറന്ന അന്ന് മുതല്‍ തുടങ്ങിയതാണ് പോലീസിന്റെ കയ്യേറ്റം. പകല്‍ സമയങ്ങളില്‍ പരിശോധന ഉണ്ടെങ്കിലും അത്ര രൂക്ഷമല്ല.
വൈകിട്ടാണ് പോലീസിന്റെ പരാക്രമണം. എസ്‌ഐയുടെ നേതൃത്വത്തില്‍ പത്തോളം പോലീസുകാരാണ് സന്ധ്യയായാല്‍ മരക്കൂട്ടത്ത് എത്തി ഭക്തര്‍ക്കെതിരെ അധിക്ഷേപവുമായി രംഗത്ത് എത്തുന്നത്. ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ അന്വേഷിച്ചാണ് പരിശോധന എന്നാണ് പോലീസിന്റെ ന്യായീകരണം. എന്നാല്‍ അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരെപ്പോലും പോലീസ് ഭീഷണിപ്പെടുത്തുന്നു. മലകയറി ക്ഷീണിതരായി എത്തുന്ന തീര്‍ത്ഥാടകരോട് യൂണിഫോമിലും മഫ്ഷ്ടിയിലും ഉള്ള പോലീസുകാര്‍ തിരിച്ചറിയല്‍ രേഖ ചോദിക്കുന്നു. പിന്നെ ചോദ്യം ചെയ്യലായി. ചില പോലീസ് ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടകരോട് മോശമായി പോലും പെരുമാറുന്നു. തീര്‍ത്ഥാടകരെ പോലീസ് ഭയപ്പെടുത്തുകയാണ്.

About the author

INDUS SCROLLS BUREAU

Leave a Comment