ശബരിമലയെ തകര്‍ക്കാന്‍ സിപിഎമ്മിനോടൊപ്പം മതില്‍ കെട്ടിയ മെത്രാന്‍ കോടതി വിധിക്കെതിരെ മാര്‍ച്ച് നടത്തുന്നു

ശബരിമലയെയും ഹിന്ദു ആചാര അനുഷ്ഠാനങ്ങളെയും തകര്‍ക്കാന്‍ സിപിഎമ്മിനോടൊപ്പം മതില്‍ കെട്ടിയ മെത്രാന്‍ കോടതി വിധിക്കെതിരെ മാര്‍ച്ച് നടത്തുന്നു. കോട്ടയം ദേവലോകം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തേയ്ക്കാണ് നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. സിപിഎം സഹയാത്രികനും പ്രഖ്യാപിത ഹിന്ദുവിരുദ്ധനുമായ മെത്രാന്‍ കോടതി വിധിക്കെതിരെയാണ് സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികളെ തെരുവില്‍ ഇറക്കിയത്.
ശബരിമലയില്‍ കോടതി വിധി നടപ്പാക്കാനാണല്ലോ മതില്‍ കെട്ടിയത്. സ്വന്തം വിശ്വാസ പ്രമാണങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന മെത്രാണ് ഹിന്ദു വിശ്വാസം തകര്‍ക്കാന്‍ സിപിഎമ്മിനോടൊപ്പം ചേര്‍ന്നത്. മെത്രാന് സഖാവാകുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റൊരു വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ശബരിമല ചില ക്രൈസ്തവ പ്രമാണിമാര്‍ക്ക് ചില്ലറ ചെറിച്ചിലല്ല സൃഷ്ടിക്കുന്നത്.

About the author

INDUS SCROLLS BUREAU