വിഷു ദിനത്തില്‍ ശബരിമല സന്നിധിയില്‍ ഇരുമുടിക്കെട്ടുമായി വന്ന വൃദ്ധ ഭക്തനെ പോലീസ് കയ്യേറ്റം ചെയ്തു

ശബരിമല:  വിഷു ദിനത്തില്‍ കാനനവാസനെ കാണാനെത്തിയ വൃദ്ധനെ തിരുനടയില്‍ പോലീസ് കയ്യേറ്റം ചെയ്തു. വിഷുദര്‍ശന ദിവസം രാവിലെ 5.18നാണ് സംഭവം. വളരെ തിരക്കുള്ള ദിവസമായിരുന്നു വിഷുദിനം ശബരിമല സന്നിധിയില്‍. അന്യസംസ്ഥാനത്ത് നിന്നും ഇരുമുടിക്കെട്ടുമായി എത്തിയ വൃദ്ധനായ തീര്‍ത്ഥാടകനെയാണ് പോലീസ് കയ്യേറ്റം ചെയ്തത്.

തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് ശബരീശന്റെ സന്നിധിയില്‍ പോലീസ് അതിക്രമം കാണിക്കുന്നത്. പല തീര്‍ത്ഥാടകര്‍ക്ക് നേരെയും അസഭ്യം പറയുകയും അധിക്ഷേപിക്കുകയും പോലീസ് ചെയ്തു. പോലീസ് കയ്യേറ്റത്തിന് ഇരയായ വൃദ്ധനായ തീര്‍ത്ഥാടകന്‍ നിറകണ്ണുകളോടെയാണ് സന്നിധാനം വിട്ടത്. വളരെ ദൂരെ നിന്ന് ഒട്ടേറെ ത്യാഗം സഹിച്ചാണ് അന്യസംസ്ഥാനത്ത് നിന്നും തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നത്.
ഈ തീര്‍ത്ഥാടകര്‍ അര്‍പ്പിക്കുന്ന കാണിക്ക വാങ്ങിയാണ് പോലീസ് സാധരണക്കാരായ തീര്‍ത്ഥാടകരോട് തീവ്രവാദികളെപ്പോലെ പെരുമാറുന്നത്. മറ്റൊരു മതസ്ഥരുടെ ആരാധനാലയത്തിലോ, തീര്‍ത്ഥാടകരോടോ പോലീസ് ഇത്രയും ക്രൂരമായി പെരുമാറുമോ. പിണറായി സര്‍ക്കാരിന്റെ കീഴില്‍ പോലീസിന് എന്തും ആകാമെന്ന ധാര്‍ഷ്ട്യമാണ്.

About the author

INDUS SCROLLS BUREAU

Leave a Comment