മനോരമയിലെ നിഷ പുരുഷോത്തമൻ വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു

മലയാള മനോരമ ന്യൂസിലെ നിഷ പുരുഷോത്തമൻ വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വിവാദത്തില്‍. തിരുവനന്തപുരത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്യുന്നത് താമരക്ക് പോകുന്നു എന്നായിരുന്നു പോസ്റ്റ്. കാര്യങ്ങള്‍ കൃത്യമായി അറിയാതെയും പരിശോധിക്കാതെയുമാണ് നിഷയുടെ പ്രസ്താവന.

 

ഉത്തരവാദിത്വപ്പെട്ട ഒരു മാദ്ധ്യമ പ്രവര്‍ത്തക തികച്ചും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നത് മാന്യതയല്ല. അന്ധമായ ബിജെപി വിരോധം ബാധിച്ച് നിഷ കള്ളം പടച്ച് വിടുകയാണ്. പോളിംങ് ബൂത്തിലെ ബൂത്ത് ഏജന്റ് പരാതി പറഞ്ഞില്ല. പിന്നെയെങ്ങനെ മാദ്ധ്യമങ്ങള്‍ ആസൂത്രിതമായി ഇത്തരമൊരു വാര്‍ത്ത സൃഷ്ടിച്ചു. ബിജെപി ജയിക്കുമെന്ന് പൊതുവെ പറയുന്ന തിരുവനന്തപുരം തന്നെ ഇത്തരമൊരു വ്യാജ വാര്‍ത്ത സൃഷ്ടിക്കുവാന്‍ തെരഞ്ഞെടുത്തത് യാദൃശ്ചികമല്ല.

About the author

INDUS SCROLLS BUREAU