പള്ളിയെ തൊട്ടപ്പോൾ മന്ത്രി തോമസിന് പൊള്ളി

ശബരിമലയിൽ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എൽഡിഎഫ് സർക്കാർ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നു എന്ന യു ഡി എഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന്‍റെ പ്രസംഗം. മന്ത്രി തോമസ് ഐസക്കിനെ വല്ലാതെ ചൊടിപ്പിച്ചു. ട്വിറ്ററിൽ കൂടി പ്രേമചന്ദ്രനെ മന്ത്രി നിശിതമായി വിമര്ശിച്ചിരിരുന്നു. പള്ളിയെ തൊട്ടപ്പോൾ തോമാച്ചന് പൊള്ളി എന്ന് സോഷ്യൽ മീഡിയയിൽ ജനങ്ങൾ പ്രതികരിച്ചു.

ശരണം വിളി തെറിവിളി എന്ന് വിളിച്ച മന്ത്രിക്കു തന്റെ മതത്തെപ്പറ്റി പറയുമ്പോൾ അസ്വസ്ഥനാകുന്നത് എന്താ എന്നും സോഷ്യൽ മീഡിയയിൽ ജനങ്ങൾ ചോദിച്ചു.

മത വൈര്യം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചതിനു പ്രേമചന്ദ്രനെ ജില്ലാ കളക്ടർ താക്കീത് നൽകി.

സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടർ എൻ കെ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ഇനി ഇത്തരം പ്രസംഗം ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടർ താക്കീത് ചെയ്തു.

About the author

INDUS SCROLLS BUREAU

Leave a Comment