കേരളത്തിൽ രണ്ടു സീറ്റ് എൻഡിയേയ്ക്കു കിട്ടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തിരങ്ങെടുപ്പിൽ എൻഡിഎയേയ്ക്കു കുറഞ്ഞത് രണ്ടു സീറ്റ് എങ്കിലും കിട്ടും എന്ന് സംസ്ഥാന ഇന്റലിജൻസ്.റിപ്പോർട്ട്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നും മറ്റു പല സീറ്റുകളിലും ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തെക്കൻ കേരളത്തിൽ ശബരിമല വിഷയം ഇപ്പോഴും സജീവമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർത്തതിന്റെ പേരിൽ വിശ്വാസികൾക്കെതിരെയും ശബരിമല കർമ്മസമിതി നേതാക്കൾക്കെതിരെയും കേസെടുത്തതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാം.

എൻഡിഎ കേരളത്തിൽ ഇത്തവണ രണ്ട് സീറ്റുകൾ നേടുെമന്നാണ് പ്രവചനം. തിരുവന്തപുരത്തും പത്തനംതിട്ടയിലുമാണ് എൻഡിഎ സീറ്റുകൾ നേടാൻ സാധ്യത. മറ്റ് മണ്ഡലങ്ങളിലും ശക്തമായ മത്സരം നടക്കുന്നുണ്ട്. ഇത്തവണ യുഡിഎഫ് സംസ്ഥാനത്ത് നേട്ടമുണ്ടാക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.13സീറ്റാണ് ഇന്റലിജൻസ് യുഡിഎഫിന് പ്രവചിക്കുന്നത്.

 

About the author

INDUS SCROLLS BUREAU