കൃഷി വകുപ്പില്‍  കോടികളുടെ അഴിമതി: സിപിഐക്ക് പങ്കെന്ന് സൂചന

കോട്ടയം: കൃഷി വകുപ്പില്‍ കോടികളുടെ അഴിമതി. വകുപ്പ് ഭരിക്കുന്ന സിപിഐക്കും പങ്കെന്ന് സൂചന. സിപിഐയിലെ ചില നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നില്‍. കൃഷി വകുപ്പിന് കീഴിലുള്ള വെജിറ്റബില്‍ ആന്‍ഡ് ഫ്രൂട്ട് പ്രെമോഷന്‍ കൗണ്‍സില്‍ (വിഎഫ്പിസികെ) കേരളയുടെ വിത്ത് വിതരണത്തിലാണ് കോടികളുടെ അഴിമതി നടക്കുന്നത്. കൃഷിഭവന്‍ വഴിയാണ് വിത്ത് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ ഒരു കൃഷിഭവനില്‍ 10000 വിത്താണ് വിതരണം ചെയ്യുന്നത്.
വെജിറ്റബില്‍ ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി അടുക്കള പച്ചക്കറിത്തോട്ടം വികസിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആയിരത്തോളം കൃഷിഭവനില്‍ വിതരണം ചെയ്യുന്ന വിവിധ ഇനം വിത്തിന്റെ ഗുണനിലവാരമാണ് സംശയത്തിന് ഇടനല്‍കുന്നത്. വിത്ത് വാങ്ങുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. സംസ്ഥാന സീഡ് ഡയറക്ടറും കേരള അഡീഷണല്‍ ഡയറക്ടറുമാണ് വിത്തുകള്‍ തമിഴ്‌നാട്ടില്‍ നിന്നും വാങ്ങുന്നത്. തമിഴ്‌നാട്ടിലെ വിത്ത് ഉദ്പാദക കേന്ദ്രത്തില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ  വിത്തുകള്‍ സംഭരിച്ച് സംസ്ഥാനത്തേക്ക് എത്തിക്കുന്നു.
അംഗുരശേഷി കുറഞ്ഞ വിത്തുകളാണ് ഇവര്‍ വാങ്ങുന്നത്. എന്നാല്‍ ഈ ചവറുസാധനങ്ങള്‍ക്ക് സംസ്ഥാനം നല്‍കുന്നതോ അമിത വിലയുമാണ്. തമിഴ്‌നാട്ടില്‍ നിന്നും സംഭരിക്കുന്ന വിത്ത് പായ്ക്കറ്റിന്റെ പുറത്ത് 60 ശതമാനം അംഗുരശേഷിയേ(കിളിര്‍പ്പ് ശേഷി) ഉള്ളു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം പോലും കിട്ടാനില്ലാത്ത ഈ സമയത്താണ് കോടികള്‍ മുടക്കി പച്ചക്കറി വിത്ത് തമിഴ്‌നാട്ടില്‍ നിന്നും സംഭരിക്കുന്നത്. ഈ വിത്തുകള്‍ കിളിര്‍ക്കുന്നുണ്ടോ എന്ന് അറിയാന്‍ പോലും യാതൊരു സംവിധാനമോ അന്വേഷണമോ ഇല്ല. ചില ഉന്നത ഉദ്യോഗസ്ഥരും സിപിഐയിലെ ചില നേതാക്കന്മാരുടെയും പങ്ക് കച്ചവടമാണ് ഈ അഴിമതിക്ക് പിന്നില്‍.

About the author

INDUS SCROLLS BUREAU

Leave a Comment