ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ താത്പര്യം സംരക്ഷിക്കാൻ മോദിക്കെ കഴിയൂ, ആവില്ല സോണിയക്ക്

ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ താത്പര്യം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യെക്കൊണ്ടേ കഴിയൂ എന്ന് മുൻ എഐസിസി നേതാവ് ടോം വടക്കൻ പറഞ്ഞു. സോണിയ ഗാന്ധിയെയോ കോൺഗ്രസിനെ കൊണ്ടോ അത് സാധ്യമാവില്ല എന്ന് വടക്കൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ വൈ എം സിഎ ആസ്ഥാനത്തു ക്രിസ്ത്യൻ കൂട്ടായ്മയകളുടെ യോഗത്തിൽ സംസാരിക്കുക ആയിരുന്നു വടക്കൻ.

ഞാൻ ഒരു ക്രിസ്ത്യാനി ആണ് അതിൽ അഭിമാനിക്കുകയും ചെയുന്നു. പള്ളിയിൽ പോവുകയും അതുമായി ബന്ധപ്പെട്ട എല്ലാ കർമങ്ങളും ചെയ്യാറുമുണ്ട്. എനിക്ക് ഒരു പ്രശനവും അനുഭവപ്പെട്ടിട്ടില്ല. പക്ഷെ സോണിയ ഗാന്ധി താൻ ക്രിസ്ത്യാനി ആണെന്ന് പറയാൻ പോലും ധൈര്യം കാണിക്കാറില്ല. തന്റെ ക്രിസ്ത്യൻ സ്വത്തെപ്പോലും അംഗീകരിക്കാത്ത ഒരാൾ എങ്ങനെ ക്രിസ്ത്യാനികളുടെ താത്പര്യങ്ങളെ സംരക്ഷിക്കും? നരേന്ദ്ര മോദി എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന വ്യക്തിയാണെന്ന് ഇന്ഡസ് സ്ക്രോളിനോട് വടക്കൻ പറഞ്ഞു.

കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നപ്പോൾ പലരും തന്നെ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അവരൊക്കെ കോൺഗ്രസ് ദശാബ്ദങ്ങളായി നടത്തിപ്പോരുന്ന ബിജെപി വിരുദ്ധ പ്രോപഗാണ്ടയുടെ ഇരകളാണ്. ക്രിസ്ത്യാനികൾ കോൺഗ്രസിന്റെ കളി മനസ്സിലാക്കിയിരിക്കുന്നു.

ബിജെപിയെ പറ്റിയുള്ള പല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് ഡോ. റോമാ ജോസഫ് പറഞ്ഞു. ആർഎസ്എസിനെ തനിക്കു അടുത്തറിയാൻ കഴിഞ്ഞെന്നും അവർ തികഞ്ഞ ദേശസ്നേഹികളാണെന്നും റോമാ അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികൾ ബിജെപിയോടുള്ള അകൽച്ച കുറയ്ക്കണമെന്നും മോദിയെ പിന്താങ്ങണമെന്നും അവർ പറഞ്ഞു.

About the author

INDUS SCROLLS BUREAU

Leave a Comment